26 April Friday

ചത്തീസ്‌ഗഢില്‍ സിപിഐ പദയാത്രയ്‌ക്ക് അനുമതി നിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 15, 2022

ന്യൂഡല്‍ഹി> സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം മനീഷ് കുന്‍ജാമിന്റെ നേതൃത്വത്തിലുള്ള പദയാത്രയ്ക്ക് അനുമതി നിഷേധിച്ച ചത്തീസ്ഗഢ് സര്‍ക്കാര്‍ നടപടിയെ സിപിഐ ദേശീയ സെക്രട്ടറിയറ്റ് ശക്തിയായി അപലപിച്ചു.

സംസ്ഥാനസര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും ഭരണഘടനവിരുദ്ധവുമാണ്. ജനാധിപത്യപരമായ അവകാശങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് പുരോഗതിക്കും വികസനത്തിനും എതിരായ നടപടിയാണ്. 'ഭാരത് ജോഡോ' മുദ്രാവാക്യം ഉയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പദയാത്ര നടത്തുമ്പോഴാണ് സിപിഐ പദയാത്രയ്ക്ക് അനുമതി നല്‍കാത്തതെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top