27 April Saturday

കോവിഡ്‌ വാക്‌സിൻ കുത്തിവയ്‌പ്‌ : അസുഖമുള്ള കുട്ടികൾക്ക്‌ മുന്‍​ഗണന നൽകിയേക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021


ന്യൂഡൽഹി
ഹൃദ്‌രോഗംപോലെ അസുഖമുള്ള 12–-17 വയസ്സുകാര്‍ക്ക് ഒക്‌ടോബർ–- നവംബർ കാലയളവിൽ കോവിഡ്‌ വാക്‌സിൻ കുത്തിവയ്‌പ്‌ ആരംഭിക്കുമെന്ന്‌ ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ. സൈഡസ്‌ കാഡില വികസിപ്പിച്ച സൈക്കോവ്‌–- ഡി വാക്‌സിന്‌ 12 കഴിഞ്ഞവരില്‍ ഉപയോ​ഗാനുമതി നല്‍കിയിട്ടുണ്ട്. മൂന്ന് ഡോസ് ആയി നല്‍കുന്ന വാക്സിന്‍ വിതരണത്തിന് സജ്ജമായാല്‍ അസുഖക്കാരായ കുട്ടികള്‍ക്ക് ആദ്യ പരി​ഗണന നല്‍കിയേക്കും.

ഇക്കാര്യത്തില്‍ കോവിഡ് ഉപദേശക സമിതിയാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്ന് നിതി ആയോ​ഗ് അം​ഗം ഡോ. വി കെ പോള്‍ പ്രതികരിച്ചു. ഹൃദ്‌രോഗം, അമിതവണ്ണത്താലുള്ള പ്രശ്‌നങ്ങൾ, പ്രതിരോധശേഷി പ്രശ്‌നമുള്ളവർ തുടങ്ങിയ കുട്ടികള്‍ക്കാകും പരി​ഗണന. ഈ വിഭാഗത്തിൽ 40 ലക്ഷത്തോളം കുട്ടികൾ രാജ്യത്തുണ്ട്‌. ഡിഎൻഎ അധിഷ്ഠിതമായ വാക്സിനായ സൈക്കോവ്‌–- ഡി ഒക്‌ടോബറിൽ വിതരണസജ്ജമാകുമെന്നാണ് പ്രതീക്ഷ.  പതിനെട്ട്‌ വയസ്സിൽ താഴെ 44 കോടി കുട്ടികൾ രാജ്യത്തുണ്ട്‌. ഇതിൽ 12 കോടി 12–-17 വയസ്സുകാര്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top