26 April Friday

കോവിഡ്‌ കുതിച്ചുയരുന്നു ; വീണ്ടും നിയന്ത്രണം ശക്തമാക്കി സംസ്ഥാനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Nov 22, 2020


ന്യൂഡൽഹി
വീണ്ടും കോവിഡ്‌ ബാധിതരുടെ എണ്ണം കുതിച്ചുയരാൻ തുടങ്ങിയതോടെ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചു. നിയന്ത്രണങ്ങളിൽ അയവുവരുത്തിയതാണ്‌ രോഗം വ്യാപിക്കാൻ ഇടയാക്കിയതെന്ന വിമർശം ശക്തമായ സാഹചര്യത്തിലാണ്‌ നടപടി. 

■ഡൽഹി
മാസ്‌ക്‌ ധരിക്കാത്തവർക്കും കോവിഡ്‌ നിയമങ്ങൾ ലംഘിക്കുന്നവർക്കും പിഴ 2000 രൂപയാക്കി. വിവാഹചടങ്ങുകൾക്ക്‌ പരമാവധി 50 പേർ മാത്രം. മാർക്കറ്റുകളിൽ നിരീക്ഷണം ശക്തമാക്കി. തൽക്കാലം സമ്പൂർണ അടച്ചുപൂട്ടൽ ഇല്ല.

■ഹരിയാന
ഗുരുഗ്രാമിൽ എല്ലാ സ്‌കൂളും ഈ മാസം 30 വരെ അടച്ചിടാൻ ഹരിയാന സർക്കാർ നിർദേശം.

■മഹാരാഷ്ട്ര
ബൃഹൻ മുംബൈ മുനിസിപ്പൽ കോർപറേഷനു കീഴിലെ സ്‌കൂളുകൾ ഈ വർഷം തുറക്കില്ല. താനെയിലും സ്‌കൂളുകൾ ഈ വർഷം തുറക്കില്ല. മറ്റിടങ്ങളിൽ സ്‌കൂൾ തുറക്കുന്നതിൽ തദ്ദേശസ്ഥാപനങ്ങൾക്ക്‌ തീരുമാനം എടുക്കാമെന്ന്‌ മഹാരാഷ്ട്രസർക്കാർ. ലോക്കൽ ട്രെയിൻ സർവീസും തൽക്കാലം ഇല്ല.

■ഗുജറാത്ത്‌
അഹമ്മദാബാദ്‌, രാജ്‌കോട്ട്‌, സൂറത്ത്‌, വഡോദര എന്നിവിടങ്ങളിൽ വെള്ളിയാഴ്‌ചമുതൽ രാത്രി നിരോധനാജ്ഞ. രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെയാണ്‌ നിരോധനാജ്ഞ. മരുന്ന്‌, പാൽ കടകൾക്കുമാത്രമേ ഇളവുള്ളൂ.

■മധ്യപ്രദേശ്‌
ഇൻഡോർ, ഭോപാൽ, ഗ്വാളിയോർ, രത്‌ലാം, വിദിഷ എന്നിവിടങ്ങളിൽ രാത്രി 10 മുതൽ രാവിലെ ആറുവരെ നിരോധനാജ്ഞ.  കണ്ടെയ്‌ൻമെന്റ്‌ സോണുകളിൽ അടച്ചുപൂട്ടൽ. മറ്റു ജില്ലകളിലേക്കും സംസ്ഥാനത്തിനു പുറത്തേക്കുമുള്ള  വാഹനഗതാഗതത്തിൽ കർശനനിയന്ത്രണം. ഒന്നുമുതൽ എട്ടുവരെ ക്ലാസുകൾ ഇല്ല. ഒമ്പതുമുതൽ 12 വരെയുള്ള വിദ്യാർഥികൾക്ക്‌ നിബന്ധനകൾ പാലിച്ച്‌ ക്ലാസെടുക്കാം. തിയറ്ററുകളിൽ 50 ശതമാനം ആളുകൾമാത്രം.

■രാജസ്ഥാൻ
വെള്ളിയാഴ്‌ചമുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ മജിസ്‌ട്രേട്ടുമാർക്ക്‌ 144 പ്രകാരമുള്ള നടപടി സ്വീകരിക്കാൻ സർക്കാർ നിർദേശം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top