26 April Friday

രണ്ടുദിവസം ലക്ഷം രോ​ഗികള്‍ ; രാജ്യത്ത്‌ കോവിഡ് ബാധിതര്‍13 ലക്ഷം കടന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jul 25, 2020


ന്യൂഡൽഹി
രാജ്യത്ത്‌ കോവിഡ് ബാധിതര്‍ 13 ലക്ഷം കടന്നു. മരണം 31000 ത്തിലേറെ. രണ്ടുദിവസത്തിലാണ് രോ​ഗികളില്‍ ഒരുലക്ഷത്തിന്റെ വര്‍ധന.

ബുധൻ, വ്യാഴം ദിവസങ്ങളിലായി 1440 മരണം. രോ​ഗികളുടെ പ്രതിവാര വർ‌ധനയിൽ ഇന്ത്യ ബ്രസീലിനെ മറികടന്നു. അമേരിക്കയ്ക്ക് പിന്നില്‍ രണ്ടാമതാണ് ഇന്ത്യയിപ്പോള്‍. ജൂലൈ 16 മുതൽ 22 വരെ ഇന്ത്യയിൽ രോ​ഗികള്‍ 2,69,969, ബ്രസീലിൽ 2,60,962‌. ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 24 മണിക്കൂറില്‍ 49310 രോ​ഗികള്‍, 740 മരണം.

രോഗമുക്തര്‍ മുപ്പതിനായിരം കടക്കുന്നത് ആദ്യം, 34602പേര്‍. രോഗമുക്തി നിരക്ക്‌ 63.45 ശതമാനം. ചികിത്സയില്‍ 4.40 ലക്ഷം പേർ‌. മരണനിരക്ക്‌ 2.38 ശതമാനം. വ്യാഴാഴ്‌ച 3.53 ലക്ഷം സാമ്പിൾ പരിശോധിച്ചു. ആകെ പരിശോധന 1.54 കോടി. പത്തുലക്ഷം പേരിൽ 11179.83 എന്ന തോതിലാണ്‌ രാജ്യത്തെ പരിശോധനാനിരക്ക്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top