27 April Saturday

രാജ്യത്ത്‌ കോവിഡ്‌ രോ​ഗികള്‍ മുക്കാൽലക്ഷം; രോ​ഗികളില്‍ 66 ശതമാനവും മഹാരാഷ്ട്ര, ഗുജറാത്ത്‌, തമിഴ്‌നാട്‌, ഡൽഹി സംസ്ഥാനങ്ങളിൽ

വെബ് ഡെസ്‌ക്‌Updated: Wednesday May 13, 2020


ന്യൂഡൽഹി
രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ 74,000 കടന്നു. മരണം 2400ലേക്ക്. ആകെ രോ​ഗികളില്‍ 66 ശതമാനവും മഹാരാഷ്ട്ര, ഗുജറാത്ത്‌, തമിഴ്‌നാട്‌, ഡൽഹി സംസ്ഥാനങ്ങളിൽ. 24 മണിക്കൂറില്‍ 87 പേര്‍ മരിച്ചു, 3604 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. രോ​ഗമുക്തി നിരക്ക് 31.7 ശതമാനമായി. മരണനിരക്ക് 3.2 ശതമാനമാണെന്നും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇത് നേട്ടമാണെന്നും കേന്ദ്രമന്ത്രി ഹർഷ്‌ വർധൻ പറഞ്ഞു. ഗുജറാത്തിൽ 24 പേര്‍കൂടി മരിച്ചു; പുതിയ രോ​ഗികള്‍ 362. ചൊവ്വാഴ്ച ഡല്‍ഹിയില്‍ 13 പേരും തമിഴ്‌‌നാട്ടിലും ബം​ഗാളിലും എട്ടുപേര്‍ വീതവും  മധ്യപ്രദേശിൽ നാലു പേരും മരിച്ചു.

ജയിലുകളിൽ സാമൂഹിക അകലം ഉറപ്പാക്കാന്‍ മഹാരാഷ്ട്ര 50 ശതമാനം തടവുകാർക്കും പരോൾ നൽകും. 17,000 തടവുകാർക്കാണ് താൽക്കാലിക ഇളവ്. മുംബൈ ആർതർ റോഡ് ജയിലിലെ 184 തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ്‌ ഇത്.
● ധാരാവിയിൽ ആകെ രോ​ഗികള്‍ 962 ആയി. 31 പേർ മരിച്ചു.
● ജീവനക്കാരന് കോവിഡ് ബാധിച്ചതോടെ ഡൽഹിയിലെ എയർ ഇന്ത്യ ആസ്ഥാനം രണ്ടു ദിവസത്തേക്ക് അടച്ചു.
● ഒമ്പത്‌ ബിഎസ്എഫ് ജവാൻമാർക്കുകൂടി കോവിഡ്. ആറുപേർ ഡൽഹിയിലും ഒരാൾ കൊൽക്കത്തയിലും രണ്ടുപേർ ത്രിപുരയിലും.
● സിഐഎസ്എഫ്‌ എഎസ്ഐ കോവിഡ് ബാധിച്ച് കൊൽക്കത്തയിൽ മരിച്ചു.
● ഹിമാചൽ പ്രദേശിലെ കാംഗ്രയിൽ പൊലീസ്‌ സ്‌റ്റേഷൻ അടച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top