26 April Friday

കൊറോണ പ്രതിരോധം : ബാംഗളൂരിലെ മലയാളി സംഘടനകളുടെ പ്രവർത്തനം മാതൃകാപരം

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020
ബാംഗ്ളൂർ >നഗരത്തിൽ  കൊറോണ ഭീഷണി വെല്ലുവിളിയായപ്പോൾ   സന്ദർഭത്തിനൊത്തു  ഉയർന്നു  മലയാളി സംഘടനകൾ.നഗരത്തില്‍ കൂടുതല്‍ പേരിലേക്ക് രോഗം പകരുന്ന സാഹചര്യത്തിലും  രാജ്യം മുഴുവന്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച അവസ്ഥയിലും കര്‍ണാടകയിലെ മലയാളികളുടെ   ആശങ്കയകറ്റാനും സഹായത്തിനുമായി  കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ കർണാടക ഘടകത്തിന്റെ ആഭിമുഖ്യത്തിലാണ്  കോവിഡ് -19 ഹെൽപ്പ്‌ ഡെസ്ക്  രൂപികരിച്ചു  പ്രവർത്തനം തുടങ്ങിയത് .
 
ഒറ്റപെട്ടു പോയ മലയാളികളെ  സഹായിക്കാനായി സംഘടനകൾ ഒരു മെയ്യായി രംഗത്ത് വന്നു. നഗരത്തിലെ വിവിധ പ്രദേശങ്ങളിലെ  പ്രശ്നങ്ങൾ അതാതു ഇടങ്ങളിലെ  സംഘടനകൾ  ഏറ്റെടുത്തു പരിഹാരം  കണ്ടു.
 
യാത്ര , ആംബുലൻസ് , താത്കാലിക താമസ സൗകര്യം , ഭക്ഷണം , മരുന്ന് , അരി , പലവ്യഞ്ജനം തുടങ്ങി നാനാവിധ  പ്രശ്നങ്ങൾക്ക്  ഞൊടിയിടയിൽ പരിഹാരം.
 
 സ്വന്തം ജീവൻ വരെ പണയം വെച്ച് നിരവധി  സന്നദ്ധ പ്രവർത്തകർ ആവേശത്തോടെ പ്രവർത്തന നിരതരായി . സങ്കീർണ  ഘട്ടത്തിൽ  മലയാളി സമൂഹം ഒറ്റകെട്ടായി പ്രവർത്തിച്ചുവെന്നു നഗരത്തിൽ നാല്പത്തി അഞ്ചു  വർഷങ്ങളായി ജീവിക്കുന്ന മലയാളം മിഷൻ  കർണാടകചാപ്റ്റർ പ്രസിഡണ്ട് കെ. ദാമോദരൻ പറഞ്ഞു .
 
ഒരു വാട്സ് അപ്പ് ഗ്രൂപിന്റെ സഹായത്തോടെയാണ് വളരെ വേഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിചത്. കെ.എം.സി.സി,  സീറോ മലബാർ കത്തോലിക്കാസഭയുടെ വിവിധ ഇടവകകൾ, കർണാടക നായർ സർവീസ് സൊസൈറ്റി ,ബാംഗ്ളൂർ  കേരളസമാജം, സുവർണ കർണാടക കേരള സമാജം, യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ, മലബാർ മുസ്ലിം അസോസിയേഷൻ , പ്രൊജക്റ്റ് വിഷൻ  , അയ്മ , നോർത്തു വെസ്റ്റ് കേരള സമാജം, മലയാളി ഫോറം തുടങ്ങിയ നഗരത്തിലെ വിവിധ മലയാളി  സംഘടനകളുമായി ചേര്‍ന്നു കൊണ്ടാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.വരും ദിനങ്ങളിൽ  കൂടുതൽ സംഘടനകൾ സഹകരിക്കാൻ താത്പര്യമറിയിച്ചിട്ടുണ്ട്. 
 
കർണാടക ഹെൽപ്പ്‌ ഡെസ്കിന്റെ പ്രവർത്തന പരിപാടിയെ മാതൃകയാക്കി മറ്റു സംസ്ഥാനങ്ങളിലും ഇത്തരം ഹെൽപ്പ്‌ ഡെസ്ക് രൂപവത്കരിക്കാൻ മലയാളം മിഷൻ ഡയറക്ടർ സുജാ സൂസൻ ജോർജ് കഴിഞ്ഞദിവസം എല്ലാ സംസ്ഥാന ഭാരവാഹികൾക്കും നിർദ്ദേശം നൽകിയിരുന്നു.
 
മലയാളം മിഷൻ കർണാടക സംസ്ഥാന കോ- ഓർഡിനേറ്റർ ബിലു സി. നാരായണന്റെ  നേതൃത്വതിലുള്ള  ഹെൽപ്പ്‌ ഡെസ്ക് മാതൃകപരമായ പ്രവർത്തനം നടത്തി വരുന്നു . ഹെൽപ്പ്‌ ഡെസ്‌ക് നമ്പർ: 8884840022, 9535201630 .

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top