26 April Friday

സിവിൽ സർവീസ്‌ 
പരീക്ഷ എഴുതാൻ
അധിക അവസരമില്ല

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2021


ന്യൂഡൽഹി
കോവിഡ്‌ കണക്കിലെടുത്ത്‌ സിവിൽസർവീസ്‌ പരീക്ഷ എഴുതാൻ അധിക അവസരം വേണമെന്ന ഹർജി സുപ്രീംകോടതി തള്ളി. 2020 ഒക്ടോബറിൽ പരീക്ഷ എഴുതാനുള്ള അവസാന അവസരം വിനിയോഗിച്ചവർക്ക്‌ ഒരവസരം കൂടി നൽകണമെന്നായിരുന്നു ആവശ്യം.

അവസാന അവസരം വിനിയോഗിച്ചവരെമാത്രം പ്രത്യേകമായി കണക്കാക്കാനാകില്ലെന്നും നയപരമായ വിഷയമാണെന്നും ജസ്‌റ്റിസ്‌ എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച്‌ നിരീക്ഷിച്ചു. നിലവിൽ പൊതുവിഭാഗത്തിലുള്ളവർക്ക്‌ ആറ്‌ തവണ‌ പരീക്ഷ എഴുതാം‌. 32 വയസ്സാണ്‌ ഉയർന്ന പ്രായപരിധി. പിന്നോക്ക വിഭാഗക്കാർക്ക്‌ 35 വയസ്സുവരെ ഒമ്പത്‌ തവണ എഴുതാം.

പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ ഉള്ളവർക്ക്‌ 37 വയസ്സുവരെ എഴുതാം. 2020ൽ അവസാനഅവസരം വിനിയോഗിച്ചവരും പ്രായപരിധി കഴിയാത്തവരുമായ ഉദ്യോഗാർഥികൾക്ക്‌ ഒറ്റത്തവണ നടപടിയെന്ന നിലയിൽ ഒരവസരം കൂടി നൽകാമെന്ന്‌ സർക്കാർ നേരത്തെ നിലപാട്‌ വ്യക്തമാക്കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top