03 May Friday

ഫൈബർനെറ്റ്‌ കേസ്‌: ചന്ദ്രബാബു നായിഡുവിനെ നവംബർ ഒമ്പത്‌ വരെ അറസ്‌റ്റ്‌ ചെയ്യരുതെന്ന്‌ സുപ്രീംകോടതി

സ്വന്തം ലേഖകൻUpdated: Friday Oct 20, 2023

ന്യൂഡൽഹി > ഫൈബർനെറ്റ്‌ അഴിമതിക്കേസിൽ ആന്ധ്രാപ്രദേശ്‌ മുൻ മുഖ്യമന്ത്രി ചന്ദ്രബാബുനായിഡുവിനെ നവംബർ ഒമ്പത്‌ വരെ അറസ്‌റ്റ്‌ ചെയ്യരുതെന്ന്‌ സുപ്രീംകോടതി. കേസിൽ മുൻകൂർ ജാമ്യം തേടി ചന്ദ്രബാബു നായിഡു നൽകിയ ഹർജി പരിഗണിക്കുന്നത്‌ ജസ്‌റ്റിസ്‌ അനിരുദ്ധാബോസ്‌ അധ്യക്ഷനായ ബെഞ്ച്‌ നവംബർ ഒമ്പതിലേക്ക്‌ മാറ്റി. അതുവരെ ഈ കേസിൽ അറസ്‌റ്റ്‌ പാടില്ലെന്ന നിർദേശമാണ്‌ കോടതി പുറപ്പെടുവിച്ചിട്ടുള്ളത്‌.

നേരത്തെ, ഫൈബർനെറ്റ്‌ കേസിൽ മുൻകൂർ ജാമ്യം തേടിയുള്ള ചന്ദ്രബാബുനായിഡുവിന്റെ ഹർജി ആന്ധ്രാപ്രദേശ്‌ ഹൈക്കോടതി തള്ളിയിരുന്നു. ഇതേതുടർന്നാണ്‌, അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്‌. നൈപുണ്യവികസനപദ്ധതിയുമായി ബന്ധപ്പെട്ട കുംഭകോണകേസിൽ അറസ്‌റ്റിലായ ചന്ദ്രബാബുനായിഡു നിലവിൽ ജയിലിലാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top