08 May Wednesday

രാജീവ്‌ ഗാന്ധി വധക്കേസ്: പ്രതികളെ മോചിപ്പിച്ചതിനെതിരെ കേന്ദ്രം സുപ്രീംകോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Nov 17, 2022

ന്യൂഡൽഹി> രാജീവ്‌ ഗാന്ധി വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകി മോചിപ്പിച്ച ഉത്തരവിനെതിരെ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. സുപ്രീംകോടതി ഉത്തരവിന് എതിരെ കേന്ദ്രസർക്കാർ പുനഃപരിശോധന ഹർജി സമർപ്പിച്ചു. മുൻ പ്രധാനമന്ത്രിയുടെ വധക്കേസിൽ തടവിലുള്ളവരെ മോചിപ്പിക്കാൻ ഉത്തരവിടും മുൻമ്പ്‌ തങ്ങളുടെ വാദം പരിഗണിക്കണമായിരുന്നെന്ന്‌ കേന്ദ്രസർക്കാരിന്റെ പ്രധാന വാദം.

കേന്ദ്ര സർക്കാരിനെ കക്ഷി ആക്കാതെയാണ് കേസിലെ പ്രതികൾ ശിക്ഷ ഇളവിനായി സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹർജികൾ പരിഗണിച്ച കോടതി ആറ് പ്രതികളെ ഉടനെ മോചിപ്പിക്കാൻ ഉത്തരവിട്ടു. കേന്ദ്രത്തിന്റെ വാദങ്ങൾ പരിഗണിക്കാതെയുള്ള ഈ ഉത്തരവ് നിലനിൽക്കില്ലെന്നും പുനർ പരിശോധന ഹർജിയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top