26 April Friday

ഭീകരവാദത്തിനെതിരെ ബ്രിക്‌സ്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 10, 2021


ന്യൂഡൽഹി
ഭീകരവാദത്തിനെതിരെ ബ്രിക്‌സ്‌ രാജ്യങ്ങൾ കർമപദ്ധതി തയ്യാറാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഓൺലൈനായി നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മോദി. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബൊല്‍സൊനാരോ എന്നിവരും  പങ്കെടുത്തു.

എല്ലാ ബ്രിക്‌സ്‌ രാജ്യങ്ങളിൽനിന്നും ഇന്ത്യക്ക് പൂർണ സഹകരണം ലഭിച്ചിട്ടുണ്ടെന്ന്‌ മോദി പറഞ്ഞു. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനിടെ ബ്രിക്‌സ്‌ നിരവധി നേട്ടങ്ങൾ കൈവരിച്ചു. അടുത്ത 15 വർഷത്തിനുള്ളിൽ കൂടുതൽ പ്രവർത്തനക്ഷമത കൈവരിക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു. ബ്രസീല്‍,- റഷ്യ-, ഇന്ത്യ-, ചൈന, -ദക്ഷിണാഫ്രിക്ക എന്നീ അഞ്ച് വികസ്വര രാജ്യത്തിന്റെ കൂട്ടായ്മയാണ് ബ്രിക്‌സ്.

നിർണായക സാമ്പത്തികശക്തിയായി ബ്രിക്‌സ്‌ മാറിയെന്ന്‌ ഷി ജിൻപിങ്‌ പറഞ്ഞു.  ചൈന അടുത്തവർഷം 14ാം ഉച്ചകോടിക്ക്‌ ആദിത്യം വഹിക്കും. അഫ്‌ഗാനിസ്ഥാനിലെ സ്ഥിതി വഷളാക്കിയത്‌ അമേരിക്കയാണെന്ന്‌ പുടിൻ കുറ്റപ്പെടുത്തി. എല്ലാ രാജ്യങ്ങൾക്കും വാക്‌സിൻ ലഭ്യത ഉറപ്പാക്കണമെന്ന്‌ റാമഫോസ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top