26 April Friday

ശബരിമല സമരഭൂമിയാക്കിയത്‌ സുരേന്ദ്രൻ: എസ് കൃഷ്ണകുമാർ

വെബ് ഡെസ്‌ക്‌Updated: Saturday Feb 13, 2021


പന്തളം
ശബരിമല രാഷ്ട്രീയ ആവശ്യത്തിനായി സമരഭൂമിയാക്കേണ്ടെന്ന ബിജെപി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം താരമാകാനായി കെ സുരേന്ദ്രൻ അട്ടിമറിക്കുകയായിരുന്നെന്ന് പന്തളത്ത് സിപിഐ എമ്മിൽ ചേർന്ന ബിജെപി മുൻ നേതാവും ധർമസംരക്ഷണസമിതി ചെയർമാനുമായ എസ് കൃഷ്ണകുമാർ പറഞ്ഞു. ബിജെപിയിൽ നടക്കുന്ന നെറികേടുകളിൽ പ്രതിഷേധിച്ച് സിപിഐ എമ്മിൽ ചേർന്ന കൃഷ്ണകുമാർ ദേശാഭിമാനിയോട് സംസാരിക്കുകയായിരുന്നു.

നേതാവാകാൻ വേണ്ടി സ്വന്തം ഇഷ്ടപ്രകാരമാണ് സുരേന്ദ്രൻ സംസ്ഥാന തീരുമാനം മറികടന്നത്. ശബരിമലയിൽ സമരമുഖം സൃഷ്ടിച്ച് സ്വന്തം മുഖം നന്നാക്കാനായിരുന്നു ഈ തീരുമാനം. ബിജെപി സംസ്ഥാന കമ്മിറ്റി അന്നെടുത്ത തീരുമാനത്തിന്റെ  മിനിട്സ് കോപ്പി പുറത്തുവിടാൻ സുരേന്ദ്രന് ധൈര്യമുണ്ടോയെന്നും കൃഷ്ണകുമാർ ചോദിച്ചു. ശബരിമല വിഷയം സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിൽ ആയതിനാൽ തെരഞ്ഞെടുപ്പ് ലാഭത്തിനായി ഉപയോഗിക്കുന്നത് ചട്ടലംഘനമാണ്. തെരഞ്ഞെടുപ്പിന് ബിജെപി ഈ വിഷയം ഉപയോഗിച്ചാൽ കോടതിയെ സമീപിക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top