26 April Friday

ബംഗളൂരുവിലെ വാഹനാപകടത്തിൽ 4 മലയാളികൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 8, 2022

ബംഗളൂരു> ബംഗളൂരു ഇലക്ട്രോണിക് സിറ്റിയ്ക്ക് സമീപം അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ച് നാല് മലയാളികൾ മരിച്ചു. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്.

ഇന്നലെ രാത്രി പത്തരയോടെ നൈസ്‌ റോഡിന്‌ സമീപമായിരുന്നു  അപകടം. മരിച്ചവരിൽ മൂന്നു പേരെ തിരിച്ചറിഞ്ഞു. കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് ഫാദിൽ , ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ കോഴിക്കോട് സ്വദേശി ആദർശ്, കൊച്ചി തമ്മനം സ്വദേശി കെ. ശിൽപ, എന്നിവരാണ് മരിച്ചത്. ഇതേ കാറിൽ യാത്ര ചെയ്തിരുന്ന ഒരു പെൺകുട്ടിയെ കൂടി തിരിച്ചറിയാനുണ്ട്.

മരിച്ച നാലു പേരും സഞ്ചരിച്ചിരുന്ന കാറിന് പിറകിൽ ലോറി ഇടിക്കുകയായിരുന്നു. കാർ പിന്നീട് മുന്നിലുള്ള കാറുകളിലും ലോറിയിലും ഇടിച്ചു. രണ്ടു കാറുകളിലായി യാത്ര ചെയ്തിരുന്ന നാലുപേർക്കും പരുക്കേറ്റിട്ടുണ്ട്. മരിച്ച നാലുപേരും സഞ്ചരിച്ചിരുന്ന കാർ പാലക്കാട് സ്വദേശി അപർണയുടെ പേരിൽ ഉള്ളതാണ്.കാർ പൂർണമായും തകർന്നു . നാട്ടുകാരും പൊലീസും ചേർന്നാണ്‌ അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top