27 April Saturday

ബംഗാളിൽ ട്രെയിൻ പാളംതെറ്റി; 6 മരണം ; 18 പേരുടെ നില അതീവ ഗുരുതരം

ഗോപിUpdated: Friday Jan 14, 2022

videograbbed image


കൊൽക്കത്ത
ഉത്തര ബംഗാളിൽ ട്രെയിൻ പാളംതെറ്റി ആറുമരണം. 54 പേർക്ക്‌ പരിക്ക്‌. 18 പേരുടെ നില അതീവ ഗുരുതരം. മരണസംഖ്യ ഇനിയും ഉയർന്നേക്കും. 12 കോച്ചിലായി നിരവധി യാത്രക്കാർ കുടുങ്ങി. രക്ഷാപ്രവർത്തനം രാത്രിയും പുരോ​ഗമിച്ചു. ഗുരുതര പരിക്കേറ്റവരെ ജൽപായ്ഗുരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. റെയിൽവേ സുരക്ഷാ കമീഷണർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.

ബിക്കാനീറിൽനിന്ന്‌ ഗുവാഹത്തിയിലേക്ക് പോകുന്ന 15366–-ാം നമ്പർ എക്സ്പ്രസ് ട്രെയിൻ ജൽപായ്‌ഗുരി ജില്ലയിലെ ജാൽപായ്ഗുരി റോഡ്‌,  ന്യൂ മയനാഗുഡി സ്‌റ്റേഷനുകൾക്കിടയിൽ വ്യാഴം വൈകിട്ടാണ്‌ പാളംതെറ്റിയത്‌. എൻജിനോട്‌ ചേർന്ന 12 ബോഗി പാളംതെറ്റി ഒന്നിനുമേൽഒന്നായി തെറിച്ചു.  ഗ്യാസ് കട്ടറും മറ്റും ഉപയോഗിച്ച്‌  ബോഗികൾ മുറിച്ചുമാറ്റിയാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. 

മരിച്ചവ‌രുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നിസ്സാര പരിക്കേറ്റവ‌ർക്ക് 25,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top