26 April Friday

ആര്യൻ ഖാനെതിരെ ഗൂഡാലോചനയ്‌ക്ക്‌ തെളിവില്ല; വാട്‌സ്‌ആപ്പ്‌ ചാറ്റുകളിൽ ദുരൂഹതയില്ല: ബോംബെ ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Saturday Nov 20, 2021

മുംബൈ > ക്രൂയിസ്‌ കപ്പൽ ലഹരിമരുന്ന്‌ കേസിൽ ആര്യൻ ഖാനെതിരെ തെളിവൊന്നും ഇല്ലെന്ന്‌ ബോംബെ ഹൈക്കോടതി. ആര്യൻ ഖാനും അർബാസ് മെർച്ചെന്റ്, മുൻമുൻ ധമേച്ച എന്നിവരുമായുള്ള വാട്‌സ്‌ആപ്പ്‌ ചാറ്റുകളിലും ദുരൂഹമായതൊന്നും കണ്ടെത്തിയിട്ടില്ലെന്നും കോടതി ജാമ്യ ഉത്തരവിൽ വ്യക്തമാക്കി. കഴിഞ്ഞ മാസം 28 നാണ്‌ കോടതി ആര്യൻ ഖാനും മറ്റ്‌ രണ്ടുപേർക്കും ജാമ്യം അനുവദിച്ചത്‌

ആര്യന്റെ കയ്യിൽനിന്നും ഒന്നും കണ്ടെത്തിയിട്ടില്ല. കൂടെ യാത്രചെയ്‌തിരുന്ന മുൻമുൻ ധമേച്ചയുടെ പക്കൽനിന്നും 6 ഗ്രാം ചരസും, 5 ഗ്രാം ഹാഷും കണ്ടെത്തി. എന്നാൽ ഇത്‌ ഉപയോഗിച്ചോ എന്നറിയാൻ വൈദ്യപരിശോധന നടത്തിയിട്ടില്ല. മാത്രമല്ല ഒരു കപ്പലിൽ ഒരുമിച്ച്‌ യാത്രചെയ്‌തുവെന്നത്‌ കുറ്റമായി കാണാൻ കഴിയില്ല. ഇവർക്ക്‌ ലഹരി മരുന്ന്‌ ഇടപാട്‌ ഉണ്ടെന്ന്‌ തെളിയിക്കാൻ എൻസിബിയ്‌ക്ക്‌ കഴിഞ്ഞിട്ടില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top