27 April Saturday

ഭീകരവിരുദ്ധ സ്‌ക്വാഡിനോട് കോടതി; "തെക്കൻ ഭീകരത' എന്ന പ്രയോഗം വേണ്ട

വെബ് ഡെസ്‌ക്‌Updated: Sunday Aug 1, 2021

ലഖ്‌നൗ > യുപിയിൽ പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തകർ അറസ്റ്റിലായ കേസിൽ ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ  "തെക്കൻ ഭീകരത' എന്ന പ്രയോഗം അംഗീകരിക്കാനാകില്ലെന്ന്‌ അലഹബാദ്‌ ഹൈക്കോടതി.

വടക്കന്‍ മേഖലയിലെ ഹിന്ദു നേതാക്കളെ ആക്രമിക്കാന്‍ രാജ്യത്തിന്റെ തെക്കന്‍ മേഖലയില്‍ നിന്നും എത്തിയവരാണ് പ്രതികള്‍ എന്ന വ്യഖ്യാനത്തോടാണ് കോടതി എതിര്‍പ്പ് അറിയിച്ചത്. ഇത്തരം പ്രയോ​ഗത്തെ ആശങ്കയോടെയാണ്‌ കാണുന്നതെന്നും അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസ്‌ ദേവേന്ദ്ര കുമാർ ഉപാധ്യായ, അജയ്‌ കുമാർ ശ്രീവാസ്തവ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്  പ്രതികരിച്ചു.

ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ പോർട്ടലിലാണ്‌ "തെക്കൻ ഭീകരത' എന്ന്‌ പ്രയോഗിച്ചത്. ഫെബ്രുവരിയിലാണ്‌ പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തകരായ അൻഷാദും ഫിറോസും അറസ്റ്റിലായത്‌. ഇവരിൽനിന്ന്‌ സ്‌ഫോടകവസ്തുക്കൾ പിടിച്ചെടുത്തതായി പൊലീസ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top