26 April Friday

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം വിപുലമായി ആചരിക്കുക: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Monday Aug 1, 2022

ന്യൂഡൽഹി> സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഗസ്‌ത്‌ ഒന്നു മുതൽ 15 വരെ വിപുലമായി ആചരിക്കാൻ സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം ആഹ്വാനം ചെയ്‌തു. 15നു പാർടിയുടെ  എല്ലാ ഓഫീസുകളിലും ദേശീയപതാക ഉയർത്തുകയും ഭരണഘടനയുടെ ആമുഖം വായിച്ച്‌ പ്രതിജ്ഞ എടുക്കുകയും ചെയ്യും. സ്വാതന്ത്ര്യസമരത്തിൽ കമ്യൂണിസ്‌റ്റുകാർ വഹിച്ച മഹത്തരമായ പങ്കും  ജനാധിപത്യം, ജനാധിപത്യ അവകാശങ്ങൾ, പൗരസ്വാതന്ത്ര്യം, ഇന്ത്യയുടെ മതനിരപേക്ഷ, ജനാധിപത്യ ഭരണഘടന മൂല്യങ്ങൾ എന്നിവ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ഉയർത്തിക്കാട്ടിയാണ്‌  പരിപാടികൾ സംഘടിപ്പിക്കുക.

ഇത്രയുംനാൾ ദേശീയപതാകയെ അംഗീകരിക്കാൻ തയ്യാറാകാതിരുന്ന ബിജെപി ഇപ്പോൾ ദേശീയപതാകയുടെ പ്രചാരകരായി രംഗത്തുവരികയാണെന്ന്‌ യോഗതീരുമാനങ്ങൾ വിശദീകരിച്ച്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അതേസമയം തീവ്രമായ തോതിൽ നവഉദാര നയങ്ങൾക്കൊപ്പം ആർഎസ്‌എസ്‌ വിഭാവന ചെയ്യുന്ന ഹിന്ദുത്വഅജണ്ടയും  നടപ്പാക്കാൻ കേന്ദ്രസർക്കാർ എല്ലാ ശ്രമവും നടത്തുന്നു. ഈ വർഗീയ– കോർപറേറ്റ്‌ കൂട്ടുകെട്ട്‌ രാജ്യത്തിന്റെ സമ്പദ്‌ഘടന അട്ടിമറിക്കുകയും ജനങ്ങൾക്കുമേൽ അഭൂതപൂർവമായ ഭാരം  അടിച്ചേൽപിക്കുകയുമാണ്‌– അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top