27 April Saturday

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ വനംവകുപ്പ്‌ വാച്ചർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023

ഫയൽ ചിത്രം

ഇടുക്കി > കാട്ടാന ആക്രമണത്തിൽ വനംവകുപ്പ്‌ വാച്ചർ കൊല്ലപ്പെട്ടു. ഇടുക്കി അയ്യപ്പൻകുടി സ്വദേശി ശക്തിവേൽ ആണ്‌ മരിച്ചത്‌. ഇന്ന്‌ രാവിലെ ഇടുക്കി ശാന്തൻപാറ പന്നിയാർ എസ്‌റ്റേറ്റിൽ ആയിരുന്നു സംഭവം. എസ്‌റ്റേറ്റിലിറങ്ങിയ പത്തിലധികം കാട്ടാനകളെ ഓടിക്കാൻ എത്തിയപ്പോൾ ആക്രമിക്കുകയായിരുന്നു.

രാവിലെയുണ്ടായ സംഭവം പുറത്തറിഞ്ഞത് ഉച്ചയോടെയാണ്. ബൈക്ക് യാത്രികരുടെ മുമ്പിൽപ്പെട്ട ചക്കകൊമ്പൻ എന്ന ആനയെ ശക്തിവേൽ വഴക്കുപറഞ്ഞ് ഓടിച്ചുവിട്ട വീഡിയോ വൈറൽ ആയിരുന്നു. തോട്ടം തൊഴിലാളികൾക്ക് അടക്കം സുരക്ഷയൊരുക്കാൻ ശക്തിവേലന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ശക്തിവേലിന്റെ അച്ഛന്‍: ചിന്നമുത്തു. അമ്മ: അയ്യമ്മാള്‍.ഭാര്യ: ശാന്തി. മക്കള്‍: കുമുദ, വനിത, പ്രിയ, രാധിക. 

ശക്തിവേലിന്റെ മരണത്തിൽ പ്രതിഷേധിച്ച് തോണ്ടിമലയിൽ പ്രദേശവാസികളുടെയും ജനപ്രതിനികളുടെയും നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top