27 April Saturday

കിണറ്റിലേക്ക് കല്ലിട്ട് തൊഴിലാളിയെ കൊല്ലാന്‍ ശ്രമം

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021

തിരുവനന്തപുരം> കിണര്‍ കുഴിക്കുന്നതിനിടെ കിണറ്റിലേക്ക് കല്ലിട്ട് തൊഴിലാളിയെ കൊല്ലാന്‍ ശ്രമം.പാറശാലയില്‍ ഇന്ന് രാവിലെ എട്ടിനാണ് സംഭവം. തിരുവനന്തപുരം പാറശാല സ്വദേശി സാബുവിനുനേരെയാണ് ആക്രമണം ഉണ്ടായത്.കൂലി സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.

സാബുവിന്റെ സുഹൃത്ത് ബിനുവാണ് ആക്രമിച്ചത്. ബിനുവിന്റെ കിണര്‍ കുഴിച്ചത്  സാബുവായിരുന്നു. തോളിനാണ് പരിക്കേറ്റതെന്നും പരിക്ക് ഗുരുതരമല്ലെന്നും അധികൃതര്‍ പറഞ്ഞു.

കിണറ്റില്‍ കുഴഞ്ഞുവീണ സാബുവിനെ അഗ്നിശമനസേനയും പൊലീസും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു












 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top