26 April Friday

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം: എട്ടാംപ്രതിയുടെ ജാമ്യാപേക്ഷ തള്ളി

വെബ് ഡെസ്‌ക്‌Updated: Monday Oct 12, 2020

കൊച്ചി > വെഞ്ഞാറമ്മൂട് ഇരട്ടക്കൊല കേസില്‍ എട്ടാം പ്രതി മരുതുമ്മൂട് സ്വദേശി നജീബിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കുറ്റകൃത്യത്തിന് ഉപയോഗിച്ച ബൈക്കിന്റെ ഉടമയാണ് ഇയാള്‍. കൊലപാതകം ആസൂത്രണം ചെയ്തതിലും പ്രതികളെ സഹായിക്കുന്നതിലും  ഇയാളുടെ പങ്കുണ്ടായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.

തെളിവ് നശിപ്പിക്കുന്നതിന് ശ്രമിച്ച പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കമെന്നും പ്രദേശത്തെ സമാധാനാന്തരീക്ഷത്തിന് കോട്ടം തട്ടുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ സി കെ സുരേഷ് ബോധിപ്പിച്ചു. പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാന്‍  ധ്രുത കര്‍മ്മ സേനയടക്കം വിന്യസിച്ചിട്ടുണ്ടന്നും പ്രോസിക്യൂട്ടര്‍ വിശദീകരിച്ചു. ഇത്തരം കേസുകളില്‍ പ്രതിക്കെതിരെ പൊലീസ് കണ്ടെത്തുന്ന തെളിവുകളുടെ മാത്രം അടിസ്ഥാനത്തില്‍ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലന്നും പ്രദേശത്തെ സമാധാന അന്തരീക്ഷം ഉള്‍പ്പടെയുള്ള സാഹചര്യം കണക്കിലെടുക്കണമെന്ന് ജസ്റ്റിസ് അശോക് മേനോന്‍ വ്യക്തമാക്കി. പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സണ്ടേശം നല്‍കുന്നതാവുമെന്ന് കോടതി പറഞ്ഞു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top