27 April Saturday

മാർപാപ്പയുടെ പ്രതിനിധി വല്ലാർപാടം പള്ളി സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022


കൊച്ചി
ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധിയായ ഡോ. ലെയോ പോൾദോ ജിറെല്ലി വല്ലാർപാടം പള്ളി സന്ദർശിച്ചു. ദിവ്യബലിയിൽ അദ്ദേഹം മുഖ്യകാർമികത്വം വഹിച്ചു. വരാപ്പുഴ അതിരൂപത മെത്രാപോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, വികാരി ജനറാൾമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമറ്റം എന്നിവർ സഹകാർമികരായി. അതിരൂപതയിലെ നൂറോളം വൈദികരും ദിവ്യബലിയിൽ പങ്കെടുത്തു.
വല്ലാർപാടം ബസിലിക്കയുടെ ഔദ്യോഗിക ലോഗോ, ഡോ. ലെയോ പോൾദോ ജിറെല്ലി പ്രകാശിപ്പിച്ചു. ബസിലിക്ക റെക്ടർ ഡോ. ആന്റണി വാലുങ്കൽ, സഹവികാരിമാരായ ഫാ. മിഥുൻ ജോസഫ് ചെമ്മായത്ത്, ഫാ. ജോർജ് ജിത്തു വട്ടപ്പിള്ളി, ഫാ. നിജിൻ ജോസഫ് കാട്ടിപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top