26 April Friday

ലേബർ കോഡ്‌ ചട്ടരൂപീകരണം ചർച്ചയ്‌ക്കുശേഷംമാത്രം: മന്ത്രി വി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021


കൊച്ചി
തൊഴിൽമേഖലയിൽ പുതുതായി കൊണ്ടുവന്ന ലേബർ കോഡുകൾക്ക്‌ ചട്ടം രൂപീകരിക്കാൻ കേന്ദ്രസർക്കാർ സമ്മർദം ചെലുത്തുകയാണെന്ന്‌ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ട്രേഡ്‌ യൂണിയൻ ഭാരവാഹികളുമായി വിശദമായി ചർച്ച ചെയ്തശേഷമേ സംസ്ഥാന സർക്കാർ ചട്ടം രൂപീകരിക്കൂവെന്നും മന്ത്രി പറഞ്ഞു. എറണാകുളത്ത്‌ കിലെ ലേബർ കോഡ്‌ ശിൽപ്പശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാർലമെന്റ്‌ പാസ്സാക്കിയ ലേബർ കോഡുകളിലെ ചില വ്യവസ്ഥകൾ ഐഎൽഒ നിയമങ്ങൾക്ക്‌ വിരുദ്ധമാണ്‌. നിലവിലുള്ള തൊഴിൽനിയമങ്ങളെയും തൊഴിലാളികളുടെ താൽപ്പര്യങ്ങളെയും അവഗണിച്ചും വ്യവസായനിക്ഷേപം മാത്രം ലക്ഷ്യംവച്ചുമാണ്‌ ലേബർ കോഡുകൾ നിർമിച്ചിരിക്കുന്നത്‌.

സംസ്ഥാനത്ത്‌ സമാധാനപരമായ തൊഴിലന്തരീക്ഷമാണുള്ളത്‌. അതിൽ തൊഴിലാളി സംഘടനകളുടെ പങ്ക്‌ വലുതാണ്‌. വ്യവസായനിക്ഷേപങ്ങൾക്ക്‌ അനുകൂലസാഹചര്യമുണ്ട്‌. നിയമക്കുരുക്കിൽപ്പെട്ട്‌ മിനിമം വേതനം നടപ്പാക്കാൻ പറ്റാത്ത സാഹചര്യം നിലനിൽക്കുന്നത്‌ നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top