26 April Friday

മുതിർന്ന മാധ്യമപ്രവർത്തകനും മാതൃഭൂമി മുൻ എഡിറ്ററുമായ വി പി രാമചന്ദ്രൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 11, 2022

കൊച്ചി > രാജ്യത്തെ മികച്ച പത്രപ്രവർത്തകരിലൊരാളും മാതൃഭൂമി മുൻ പത്രാധിപരുമായിരുന്ന വി പി രാമചന്ദ്രൻ (വി പി ആർ-98) അന്തരിച്ചു. എറണാകുളം കാക്കനാട് മാവേലിപുരത്തെ വീട്ടിൽ ബുധൻ രാത്രി എട്ടിനായിരുന്നു അന്ത്യം. സംസ്‌കാരം വ്യാഴാഴ്‌ച കാക്കനാട്‌ മാവേലിപുരം ശ്‌മശാനത്തിൽ.

തിരുവില്വാമല സ്വദേശി അഡ്വ. തൊഴൂർ ശേഖരൻ നായരുടെയും വെട്ടത്ത് രുക്‌മിണിയമ്മയുടെയും മകനായി 1924 ഏപ്രിൽ 21ന് തൃശൂരിലെ വടക്കാഞ്ചേരി താണപടിയിലായിരുന്നു ജനനം. വാർത്താ ഏജൻസിയായ യുഎൻഐയുടെ ഡെപ്യൂട്ടി ജനറൽ മാനേജർ പദവി ഒഴിഞ്ഞാണ്‌ മാതൃഭൂമിയിൽ എത്തിയത്‌. കേരള പ്രസ്‌ അക്കാദമി കോഴ്‌സ്‌ ഡയറക്‌ടറും 1992ൽ ചെയർമാനുമായി. ഭാര്യ: പരേതയായ ഗൗരി. മകൾ: ലേഖ (അധ്യാപിക). മരുമകൻ: ചന്ദ്രശേഖരൻ (ഗൾഫിൽ എൻജിനിയർ).
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top