05 May Sunday

രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്ത നടപ്പാലം ഒരുമാസത്തിനകം തകർന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2023

പുല്ലൂർ പെരിയ പഞ്ചായത്തിലെ ഇല്ലത്തുംകടവ് നടപ്പാലത്തിന്റെ ഭിത്തി ഒരുമാസത്തിനകം തകർന്നുവീണപ്പോൾ

കാഞ്ഞങ്ങാട്> ഒരുമാസം മുമ്പ്‌ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്ത നടപ്പാലം അപകടാവസ്ഥയിൽ. പുല്ലൂർ പെരിയ പഞ്ചായത്തിലെ ഇല്ലത്തുംകടവ് നടപ്പാലത്തിന്റെ ഭിത്തിയാണ്‌ ഇടിഞ്ഞത്‌. കോൺഗ്രസ് നേതൃത്വത്തിലുള്ള സൊസൈറ്റിയാണ്‌ കരാറുകാർ. ഫില്ലറും ബെൽറ്റുമിടാതെ പാലം പണിതതാണ് ഇത്രയും പെട്ടെന്ന് തകരാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. 
 
കരിങ്കല്ലുകൾ അടുക്കിവെച്ചാണ് പാലം വാർത്തത്. കരിങ്കല്ല് അടുക്കിവെച്ചപ്പോൾ പോയിന്റുചെയ്യാൻ പോലും സിമന്റ് ഉപയോ​ഗിച്ചിരുന്നില്ല. പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 13 ലക്ഷം രൂപ ചെലവഴിച്ച് രണ്ടുഘട്ടമായാണ് പാലം നിർമിച്ചത്. സപ്‌തംബർ 15നാണ്‌ എംപി പാലം ഉദ്‌ഘാടനം ചെയ്‌തത്‌.
എക്കാൽ, പടാങ്കോട്ട് പ്രദേശങ്ങളിലേക്കും കൊടവലം മഹാവിഷ്ണു ക്ഷേത്രത്തിലേക്കും യാത്രസുഗമമാക്കാൻ നടപ്പാലം പ്രയോജനപ്പെട്ടിരുന്നു. പാലം നിർമ്മാണത്തിൽ അഴിമതി നടന്നിട്ടുണ്ടോയെന്ന് വിജിലൻസ് അന്വേഷിക്കണമെന്ന്‌ നാട്ടുകാർ ആവശ്യപ്പെട്ടു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top