26 April Friday

ട്രൈബൽ കോംപ്ലക്സ്‌ പൂർണതോതിൽ പ്രവർത്തിപ്പിക്കും: മന്ത്രി കെ രാധാകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021

ട്രൈബൽ കൾച്ചറൽ കോംപ്ലക്സ് സന്ദർശനത്തിനിടെ മന്ത്രി കെ രാധാകൃഷ്ണൻ ട്രൈബൽ കോ ഓപ്പറേറ്റീവ് മാർക്കറ്റിങ് ഡെവലപ്മെന്റ് ഫെഡറേഷന്റെ വിൽപ്പനശാലയിൽനിന്ന് സമ്മാനമായി ലഭിച്ചവയുടെ വില കൗണ്ടറിൽ ഏൽപ്പിച്ച് സാധനങ്ങൾ വാങ്ങുന്നു


കൊച്ചി
എറണാകുളം ഫോർഷോർ റോഡിലുള്ള ട്രൈബൽ കോംപ്ലക്‌സ്‌ കോവിഡ്‌ വ്യാപനം കുറയുന്നതനുസരിച്ച്‌ പൂർണതോതിൽ പ്രവർത്തിപ്പിക്കുമെന്ന്‌ മന്ത്രി കെ രാധാകൃഷ്‌ണൻ പറഞ്ഞു. 2019ൽ കോംപ്ലക്സ്‌ നിർമാണം പൂർത്തിയാക്കിയതാണ്‌. കോവിഡായതിനാൽ ഇതുവരെ തുറക്കാൻ കഴിഞ്ഞില്ല. കോംപ്ലക്സ്‌ ശരിയായി പ്രവർത്തിപ്പിച്ചാൽ ആദിവാസികൾ ശേഖരിക്കുന്ന വനവിഭവങ്ങൾ വിൽക്കാനും സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കാനും താമസിക്കാനും സൗകര്യമാകുമെന്ന്‌ മന്ത്രി പറഞ്ഞു. കോംപ്ലക്‌സ്‌ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു രാധാകൃഷ്‌ണൻ.

സമീപത്തുള്ള വിദ്യാർഥിഹോസ്‌റ്റലും മന്ത്രി സന്ദർശിച്ചു. നിർമാണം ഉടൻ പൂർത്തിയാക്കുമെന്ന്‌ മന്ത്രി പറഞ്ഞു. അട്ടപ്പാടി അരളിമലയിലെ ആദിവാസി പുനരധിവാസ കേന്ദ്രം പുനർനിർമിക്കും. വകുപ്പിന്റെ പദ്ധതികൾ 2012 മുതൽ നിർവഹിക്കുന്ന ഏജൻസികളുടെ പ്രവർത്തനം പരിശോധിച്ചു. പിഴവുകാട്ടിയ ഏജൻസികൾക്ക്‌ പ്രശ്‌നം പരിഹരിക്കാൻ സമയക്രമം നിശ്‌ചയിച്ചു നൽകിയിട്ടുണ്ട്‌.  ഇത്‌ പാലിക്കാത്തവയ്‌ക്കെതിരെ നടപടി സ്വീകരിക്കും. ആദിവാസികൾക്കായി കേന്ദ്രം വിട്ടുനൽകിയ നിക്ഷിപ്‌ത വനഭൂമി പലഭാഗങ്ങളിലും വാസയോഗ്യമോ കൃഷിയോഗ്യമോ അല്ല. ചില ഭാഗത്ത്‌ പ്രകൃതിക്ഷോഭംമൂലം താമസക്കാർക്ക്‌ മാറേണ്ടിവന്നു. പകരംഭൂമി നൽകാൻ കേന്ദ്ര സർക്കാരിന്റെ അനുവാദം വേണം. വകുപ്പിൽ ആഭ്യന്തര ഓഡിറ്റ്‌ നടക്കുന്നുണ്ട്‌. പ്രശ്‌നം കണ്ടാൽ വിജിലൻസ്‌ അന്വേഷണത്തിനുള്ള നടപടി സ്വീകരിക്കുമെന്ന്‌ കെ രാധാകൃഷ്‌ണൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top