11 May Saturday

താമരശേരി ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞ്‌ ഗതാഗതം തടസപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞ്‌ ഗതാഗതം തടസ്സമായപ്പോൾ

താമരശേരി> താമരശേരി ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞ്‌ ഗതാഗതം തടസപ്പെട്ടു.  തിങ്കളാഴ്‌‌ച്ച വൈകുന്നേരം അഞ്ച്‌ മണിയോടെയാണ്‌ അപകടം സംഭവിച്ചത്‌. വയനാട്ടിൽ നിന്നും കോഴിക്കോട്‌ ഭാഗത്തേക്ക്‌ പോവുകയായിരുന്ന ടാങ്കർ ലോറി നിയന്ത്രണം വിട്ട്‌ മറിയുകയായിരുന്നു. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

സ്ഥലത്ത്‌ എത്തിയ താമരശേരി പൊലീസും ചുരം സംരക്ഷണസമിതിപ്രവർത്തകരും  കയർ ഉപയോഗിച്ച്‌ വാഹനം വശങ്ങളിലേക്ക്‌ വലിച്ച്‌ മാറ്റി.  വാഹനങ്ങൾ വൺസൈഡായി കടത്തി വിട്ടാണ്‌ ഗതാഗതം നിയന്ത്രിച്ചത്‌. അടിവാരത്ത്‌ നിന്നും ക്രയിൻ എത്തിച്ച്‌ ഏഴ്‌മണിയോടെ വാഹനം പൂർണമായി നീക്കി ഗതാഗതം പുനസ്ഥാപിച്ചു.

ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞ്‌ ഗതാഗതം തടസ്സമായപ്പോൾ

ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞ്‌ ഗതാഗതം തടസ്സമായപ്പോൾ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top