27 April Saturday

പാഠ്യപദ്ധതി പരിഷ്‌കരണ ചർച്ച ഇന്ന്‌ ; 48 ലക്ഷം കുട്ടികൾ 
പങ്കെടുക്കും

സ്വന്തം ലേഖകൻUpdated: Wednesday Nov 16, 2022



തിരുവനന്തപുരം
പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ സംസ്ഥാനത്തെ ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിൽ വിദ്യാർഥികളുടെ ചർച്ച വ്യാഴാഴ്‌ച. ആദ്യ ഇടവേളയ്‌ക്കുശേഷം പകൽ 11 മുതൽ ചർച്ച ആരംഭിക്കും. ഒന്നരമണിക്കൂർവരെ  വിനിയോഗിക്കാം. പാഠ്യപദ്ധതി പരിഷ്‌കരണ ചരിത്രത്തിൽ ലോകത്താദ്യമായാണ്‌ സംസ്ഥാനത്തെ 48 ലക്ഷം കുട്ടികളുടെയും അഭിപ്രായംകൂടി സ്വരൂപിക്കുന്നതെന്ന്‌  മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മന്ത്രി കാസർകോട്‌ കുണ്ടംകുഴി ഗവ. എച്ച്‌എസ്‌എസിൽ പങ്കെടുക്കും.

ക്ലാസുകളിലെ ചർച്ചയ്‌ക്ക്‌ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്‌സിഇആർടി) ഓരോ വിഷയത്തിനും പ്രത്യേക കുറിപ്പ്‌ നൽകിയിട്ടുണ്ട്‌. കുട്ടികളുടെ നിർദേശങ്ങൾ ക്രോഡീകരിച്ച്‌ ബിആർസികൾക്ക്‌ നൽകും. ബിആർസികൾ ഉപജില്ലകളിലെ അഭിപ്രായങ്ങൾ എസ്‌സിഇആർടിക്ക്‌ കൈമാറും. കുട്ടികളുടെ അഭിപ്രായങ്ങൾ സുപ്രധാന രേഖയായി പ്രസിദ്ധീകരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top