26 April Friday

സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾക്ക്‌ പിന്നിൽ ബിജെപി: യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Monday Jun 13, 2022

തൃശൂർ> സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾക്കു പിന്നില്‍ ബിജെപിയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി  സീതാറാം യെച്ചൂരി. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി ഇതര സർക്കാരുകളെ ദുർബലപ്പെടുത്താൻ കേന്ദ്ര ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗിക്കുകയാണ്. ഇത്  പകല്‍പോലെ വ്യക്തമാണ്. ഇടതു സർക്കാരിനെ അട്ടിമറിക്കാൻ ആസൂത്രണം ചെയ്തിട്ടുള്ള വിവാദമാണ് ഇവിടെ നടക്കുന്നത്.  മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടികളിൽ കറുത്ത വസ്ത്രമോ മാസ്കോ ധരിക്കുന്നത്  തടയാൻ പൊലീസിന് സർക്കാർ നിർദേശം നൽകിയിട്ടില്ല. അങ്ങിനെയുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടന്നു

. പ്രതിപക്ഷത്തിന്‍റെ നിലപാട് അപലനീയമാണ്. സിൽവർ ലൈൻ കേന്ദ്ര സംസ്ഥാന സംയുക്ത സംരംഭമാണ്. അനുമതി ലഭിക്കുന്ന മുറക്ക് പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും യെച്ചൂരി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top