08 May Wednesday

തിരൂരില്‍ തെരുവുനായ ആക്രമണം; വിദ്യാര്‍ഥിനികള്‍ക്കടക്കം നാലുപേര്‍ക്ക് കടിയേറ്റു

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022

യെസ്ലി, സനാനിയ

തിരൂര്‍ > തിരൂര്‍ പുല്ലുരിലുണ്ടായ തെരുവുനായ ആക്രമണത്തില്‍ രണ്ട് വിദ്യാര്‍ഥിനികള്‍ക്കടക്കം നാലുപേര്‍ക്ക് കടിയേറ്റു.  പുല്ലൂര്‍ എലിക്കാട്ടിരിപറമ്പ് അങ്ങാടിക്ക് സമീപം വെച്ചാണ് തെരുവുനായ ആക്രമണമുണ്ടായത്.

 മദ്രസ വിട്ടു വീട്ടിലേക്കു പോകുകയായിരുന്ന പുല്ലുര്‍ കുരുടിശേരി ഹാരിസിന്റെ മകളും തിരൂര്‍ ആലിന്‍ ചുവട് എം ഇ ടി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയുമായ യെസ്ലി (8), പറശ്ശേരി മുഹമ്മദ് ഹുസൈന്റ മകളും ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുമായ സനാനിയ (12),അങ്ങാടിയിലേക്ക് പോകുകയായിരുന്ന കുന്നത്ത് പറമ്പില്‍ കോയ (72), ബൈക്ക് യാത്രികനായ ചെമ്പ്ര കല്ലിടുമ്പില്‍ ജനാര്‍ദനന്‍ (63) എന്നിവര്‍ക്കുമാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.വിദ്യാര്‍ഥികള്‍ക്കു നേരെ നായ ചാടുകയായിരുന്നു.

രാവിലെ 8 മണിയോടെയാണ് സംഭവം. യെസ്ലിക്കു മുഖത്തും സനാനിയക്ക് കൈയ്യിനും കടിയേറ്റു. കടിയേറ്റ് ഓടിയ സനാനിയ വീണ് കാലിന്റെ എല്ല് പൊട്ടി. പകല്‍ 11 മണിയോടെയാണ് മറ്റുള്ളവര്‍ക്ക് കടിയേറ്റത്. കോയയുടെ മുഖത്താണ് കടിയേറ്റത്. വൈരങ്കോടു നിന്നും ബൈക്കില്‍ വരുന്നതിനിടെ നായ ചാടി ജനാര്‍ദനന്റ കാലിന് കടിയേറ്റു. നാലുപേരേയും  തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top