26 April Friday
കണ്ണൂർ ജില്ല 
ഒന്നാമത്‌ 99.94% , 2581 സ്‌കൂളിൽ 
സമ്പൂർണവിജയം , മൂവാറ്റുപുഴ, പാലാ 
വിദ്യാഭ്യാസ ജില്ലകളിൽ 100 % വിജയം

എസ്എസ്എൽസിക്ക് റെക്കോഡ്‌ വിജയം ; 68604 പേർക്ക്‌ 
ഫുൾ എ പ്ലസ്‌

വെബ് ഡെസ്‌ക്‌Updated: Friday May 19, 2023


തിരുവനന്തപുരം
കോവിഡ്‌ മഹാമാരിയെ അതിജീവിച്ചശേഷമുള്ള ആദ്യ സമ്പൂർണ അധ്യയനവർഷത്തെ എസ്‌എസ്‌എൽസി പരീക്ഷയിൽ റെക്കോഡ്‌ വിജയം. റെഗുലർ വിഭാഗത്തിൽ 4,19,128 പേർ എഴുതിയതിൽ 4, 17, 864 കുട്ടികളും ഉപരിപഠന  യോഗ്യത നേടി. 99.70 ശതമാനമാണ്‌ വിജയം.  കഴിഞ്ഞവർഷം 99.26 ആയിരുന്നു വിജയശതമാനം. വാർത്താസമ്മേളനത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ്‌ ഫലം പ്രഖ്യാപിച്ചത്‌. 

68,604 പേർ എല്ലാ വിഷയത്തിനും എ പ്ലസ്‌ നേടി.  ഫുൾ എ പ്ലസുകാരിൽ ഇത്തവണ  24, 241 പേരുടെ വർധനയുണ്ട്‌. കഴിഞ്ഞതവണ 44,363. വിജയശതമാനത്തിൽ മുന്നിൽ കണ്ണൂർ–-99.94 ശതമാനം. പിന്നിൽ വയനാട്‌–- 98. 41 ശതമാനം. വിദ്യാഭ്യാസ ജില്ലകളിൽ  100 ശതമാനം വിജയം നേടി  പാലായും  മൂവാറ്റുപുഴയും ഒന്നാമതെത്തി. വിജയശതമാനം കുറഞ്ഞ വിദ്യാഭ്യാസ ജില്ല വയനാട്‌–-98. 41 ശതമാനം. കൂടുതൽ വിദ്യാർഥികൾക്ക്‌ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്‌ കിട്ടിയ വിദ്യാഭ്യാസ ജില്ല മലപ്പുറം–-4,856. കൂടുതൽ കുട്ടികളെ പരീക്ഷയ്‌ക്കിരുത്തിയ മലപ്പുറം എടരിക്കോട്‌ പികെഎംഎംഎച്ച്‌എസ്‌എസിൽ 1876 കുട്ടികളും വിജയിച്ചു. ഒരുകുട്ടി മാത്രം പരീക്ഷയെഴുതിയ എറണാകുളം രണ്ടാർകര എച്ച്‌എം എസ്‌എസിനും വിജയം.

2581 സ്‌കൂളിൽ മുഴുവൻ പേരും വിജയം നേടി. കഴിഞ്ഞതവണ ഇത്‌ 2134 ആയിരുന്നു. 100 ശതമാനം വിജയം നേടിയ സർക്കാർ സ്‌കൂളുകളുടെ എണ്ണവും വർധിച്ചു–- 951 (വർധന 191).   1191 എയ്‌ഡഡ്‌ സ്‌കൂളും (വർധന 249). 439 അൺഎയ്‌ഡഡ്‌ സ്‌കൂളും (വർധന ഏഴ്‌) 100 ശതമാനം നേട്ടമുണ്ടാക്കി.

ww.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോര്‍ട്ടലിന് പുറമെ 'സഫലം 2023' എന്ന മൊബൈല്‍ ആപ്പിലൂടെയും ഫലമറിയാം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top