26 April Friday

കൊറോണ ഐസലേഷന് മുണ്ടക്കയം വെള്ളനാടി ആശുപത്രി സജ്ജമാക്കി ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Saturday Mar 28, 2020
മുണ്ടക്കയം>  കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാൽ, സമൂഹ വ്യാപനം ഉൾപ്പെടെ ഉണ്ടായാൽ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു. മുണ്ടക്കയം പ്രദേശത്തു കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി, ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം ഹാരിസൺ മലയാളം വക  വെള്ളനാടി എസ്റ്റേറ്റിലെ പഴയ ഹോസ്പിറ്റൽ  ശുചിയാക്കി ഐസൊലേഷൻ വാർഡിനായി സജ്ജമാക്കി.
 
കാല പഴക്കത്താൽ ഉപയോഗ ശൂന്യമായിരുന്ന കട്ടിലുകളും ഉപകരണങ്ങളും കഴുകി വൃത്തിയാക്കിയും ,കാടുകേറി കടന്ന പരിസരം വൃത്തിയാക്കിയും കെട്ടിടമാകെ കഴുകി അണുവിമുക്തമാക്കുകയും ചെയ്തു .ഡിവൈഎഫ്ഐ മുണ്ടക്കയം മേഖല കമ്മിറ്റി നേതൃത്വത്തിൽ യുവജന വളന്റിയര്‍മാരാണ്‌
ആശുപത്രി പ്രവർത്തന സജ്ജമാക്കിയത് .
 

സി പി ഐ എം ജില്ലാ കമ്മറ്റി അംഗം അഡ്വ .പി ഷാനവാസ്‌ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സി വി അനിൽകുമാർ ,പി കെ പ്രദീപ് എന്നിവർ പ്രസംഗിച്ചു .ഡി വൈഎഫ് ഐ മേഖല സെക്രട്ടറി റിനോഷ് രാജേഷ്‌ ,ഹേമന്ത് ,സുമേഷ് എന്നിവർ നേതൃത്വവും നൽകി

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top