26 April Friday

എ കെ ജി പഠനഗവേഷണകേന്ദ്രം 
യൂത്ത്‌ സമ്മിറ്റ്‌ നാളെ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021


തിരുവനന്തപുരം
കേരളത്തിന്റെ ഭാവി വികസനം രൂപപ്പെടുത്താൻ എ കെ ജി പഠനഗവേഷണകേന്ദ്രം യൂത്ത് സമ്മിറ്റ് സംഘടിപ്പിക്കുന്നു. ‘വിജ്ഞാനസമൂഹവും ഭാവി കേരളത്തിന്റെ രൂപരേഖയും' എന്ന വിഷയത്തിൽ ഞായർ, തിങ്കൾ ദിവസങ്ങളിലാണ്‌ സെമിനാർ.

ഞായറാഴ്‌ച രാവിലെ പത്തിന്‌ എ കെ ജി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ യൂത്ത് സമ്മിറ്റ് ഉദ്‌ഘാടനംചെയ്യുമെന്ന്‌ ചെയർമാൻ ഡോ. കെ എൻ ഹരിലാലും ജനറൽ കൺവീനർ ഡോ. വി ശിവദാസും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഉദ്‌ഘാടനച്ചടങ്ങിൽ എ വിജയരാഘവൻ അധ്യക്ഷനാകും. മന്ത്രി തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. പകൽ രണ്ടിന്‌  ‘സംസ്കാരത്തിന്റെയും വികസനത്തിന്റെയും ഭൂമികകൾ’ സെഷനിൽ കണ്ണൂർ സർവകലാശാലാ വിസി  പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി, ഡോ. ടി എൻ സീമ എന്നിവർ സംസാരിക്കും. ‘വികസനം, ശാസ്ത്രം, സാങ്കേതികവിദ്യ’ സെഷനിൽ എംജി  സർവകലാശാലാ വിസി  ഡോ. സാബു തോമസ്,  ദേശാഭിമാനി ചീഫ്‌ എഡിറ്റർ പി രാജീവ് എന്നിവർ സംസാരിക്കും. 

‘അധ്വാനശക്തിയും ജ്ഞാനസമൂഹവും’ സെഷനിൽ ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ, പ്രൊഫ.  കെ എൻ ഗണേഷ്, ഡോ. മൃദുൽ ഈപ്പൻ എന്നിവർ സംസാരിക്കും.  ‘വിദ്യാഭ്യാസം, ആരോഗ്യം, ജ്ഞാനസമൂഹം’ സെഷനിൽ ഡിജിറ്റൽ സർവകലാശാലാ വിസി  ഡോ. സജി ഗോപിനാഥ്‌, കെ എൻ ബാലഗോപാൽ എന്നിവർ സംസാരിക്കും. സമാപന സമ്മേളനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സംസാരിക്കും. ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി വിസി പ്രൊഫ. എം എസ്‌ രാജശ്രീ, ഡോ. ബി ഇക്‌ബാൽ, വി കെ  പ്രശാന്ത്‌ എംഎൽഎ, ഡോ. വി ശിവദാസൻ, വി എ വിനീഷ്‌, ഡോ. കെ എൻ ഹരിലാൽ എന്നിവർ പങ്കെടുക്കും. തിങ്കളാഴ്‌ച പകൽ രണ്ടിന്‌ സമാപനസമ്മേളനം സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻ പിള്ള ഉദ്‌ഘാടനംചെയ്യും. 

വിദ്യാർഥികൾ, ഗവേഷകർ, യുവ അധ്യാപകർ, സംരംഭകർ, കർഷകർ, കല-ാ സാംസ്കാരിക പ്രവർത്തകർ, കായിക താരങ്ങൾ,  ഐടി വിദഗ്‌ധർ,  രാഷ്ട്രീയ- സാമൂഹ്യ മേഖലകളിലുള്ളവർ എന്നിവർ പങ്കെടുക്കും.  ഇരുപത്തഞ്ചോളം പ്രബന്ധം അവതരിപ്പിക്കും. തുടർന്ന്‌ ചർച്ചയും നടക്കും. രജിസ്റ്റർചെയ്‌തവർക്ക്‌ ഓൺലൈനായും പങ്കെടുക്കാം. വാർത്താസമ്മേളനത്തിൽ ഡോ. ഷഫീഖ് വടക്കനും ഡോ. സിദ്ദീഖ്‌ റാബിയത്തും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top