27 April Saturday

കണ്ണൂരിൽ എസ്‌ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 8, 2020

കണ്ണൂർ > കണ്ണൂർ കണ്ണവത്ത് എസ്‌ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. കണ്ണവം സ്വദേശി സെയ്ദ് മുഹമ്മദ് സലാഹുദ്ദീനാണ് (30) മരിച്ചത്. എബിവിപി പ്രവർത്തകനായിരുന്ന ശ്യാമപ്രസാദ് വധക്കേസിലെ ഏഴാം പ്രതിയാണ്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. കാറിൽ വരികയായിരുന്നു സലാഹുദ്ദീൻ. ബൈക്കിൽ പിന്തുടർന്ന സംഘമാണ് ആക്രമണം നടത്തിയത്. കാർ നിർത്തി പുറത്തിറങ്ങിയ സലാഹുദ്ദീനെ അക്രമി സംഘം വെട്ടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഉടനെ തന്നെ തലശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top