27 April Saturday

സജി ചെറിയാനെ അയോഗ്യനാക്കാൻ നിയമ വ്യവസ്ഥയില്ലെന്ന് ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 26, 2022

കൊച്ചി > ഭരണഘടനയെ അധിക്ഷേപിച്ചെന്ന ആരോപണത്തിൽ ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനെ അയോഗ്യനാക്കാൻ നിയമ വ്യവസ്ഥയില്ലെന്ന് ഹൈക്കോടതി. എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കി പ്രഖ്യാപിക്കണമെന്ന ഹർജി ഹൈക്കോടതി കൂടുതൽ വാദത്തിനായി ബുധനാഴ്‌ചത്തേക്ക് മാറ്റി.

ഹർജിക്കാരൻ ഹാജരാക്കിയ രേഖകളിൽ ആവശ്യം അനുവദിക്കുന്നതിന് മതിയായ കാര്യങ്ങൾ ഇല്ലെന്ന് കോടതി വ്യക്തമാക്കി. ജനപ്രാതിനിധ്യ നിയമത്തിലോ, തെരഞ്ഞെടുപ്പ് ചട്ടങ്ങളിലോ, തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ ബന്ധപ്പെട്ട ഉത്തരവുകളോ ഉണ്ടെങ്കിൽ
ഹാജരാക്കാൻ കോടതി ഹർജിക്കാരന് നിർദേശം നൽകി.

സജി ചെറിയാനെ എംഎൽഎ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ഏലംകുളം ചെറുകര സ്വദേശി ബിജു പി ചെറുമൻ
സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റീസ് എസ് മണികുമാറും ജസ്റ്റീസ് ഷാജി പി ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത് .
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top