27 April Saturday

നടൻ സജീദ് പട്ടാളം അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022


മട്ടാഞ്ചേരി
ചലച്ചിത്രനടൻ ഫോർട്ട്‌ കൊച്ചി പട്ടാളത്ത് പട്ടാണിപ്പുരയിൽ വീട്ടിൽ സജീദ് പട്ടാളം (54) അന്തരിച്ചു. രണ്ടാഴ്‌ചമുമ്പ്‌ ഇടുക്കി കുട്ടിക്കാനത്ത് ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണ സജീദിന്‌ കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ്‌ അർബുദം സ്ഥിരീകരിച്ചത്‌. ചികിത്സയിലിരിക്കെയാണ് അന്ത്യം. ഖബറടക്കം ഞായർ ഒമ്പതിന് ഫോർട്ട്‌ കൊച്ചി കൽവത്തി മുസ്ലിം ജമാ അത്ത് ഖബർസ്ഥാനിൽ നടക്കും.

ഫോർട്ട് കൊച്ചിയിലെ‌ പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് കൂട്ടിച്ചേർത്ത സജീദ്, വെബ്സീരീസിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്. കളയിലെ വാറ്റുകാരൻ, കനകം കാമിനി കലഹത്തിലെ അഭിനയ വിദ്യാർഥി എന്നീ വേഷങ്ങൾ ചെറുതെങ്കിലും പ്രേക്ഷകശ്രദ്ധ നേടി. ബേസിൽ ജോസഫ്‌ പ്രധാന വേഷത്തിലെത്തിയ ജാനേമനിൽ മരണവീട്ടിൽ കേക്കുമായെത്തുന്ന ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പനി ജീവനക്കാരന്റെ വേഷം ചിരിപടർത്തുന്നതായി. റിലീസിനൊരുങ്ങുന്ന സൗദി വെള്ളക്കയിൽ വേഷമിട്ടിട്ടുണ്ട്‌. ഭാര്യ: റംല. മക്കൾ: ആബിദ, ഷാഫി. മരുമകൻ: ഫാരിഷ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top