26 April Friday

മല കയറാൻ മാസ്‌ക്‌ വേണ്ട

വെബ് ഡെസ്‌ക്‌Updated: Friday Oct 16, 2020

തിരുവനന്തപുരം> തുലാമാസ പൂജകൾക്കായി വെള്ളിയാഴ്‌ച തുറക്കുന്ന ശബരിമലയിൽ സുഗമദർശനം ഉറപ്പാക്കാൻ എല്ലാ ക്രമീകരണവും പൂർത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എസ്‌പിയുടെ നേതൃത്വത്തിൽ പൊലീസിനെ വിന്യസിച്ചു. 250 പേർക്കാണ് ഒരു ദിവസം ദർശനം. മല കയറുമ്പോൾ ഒഴികെ മാസ്‌ക്‌ നിർബന്ധമാണ്‌. 48 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും മല കയറാൻ പ്രാപ്തരാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റും വേണം. കോവിഡ്‌ സാഹചര്യത്തിൽ ആരോഗ്യമുണ്ടെന്ന്‌ ഉറപ്പാക്കി മല കയറുന്നത്‌ നല്ലതാകും.

ദർശനത്തിന് അനുവദിച്ച സമയത്തുതന്നെ എത്തണം. കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.കൂട്ടംചേർന്ന് സഞ്ചരിക്കാതെ നിശ്ചിത അകലം പാലിച്ചുമാത്രമേ എത്താവൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top