26 April Friday

റാന്നി അങ്ങാടിയിൽ യുഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു; പഞ്ചായത്ത് ഭരണത്തിൽ എൽഡിഎഫിനു ഭൂരിപക്ഷമായി

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022
പത്തനംതിട്ട > റാന്നി അങ്ങാടി പഞ്ചായത്തിലെ  അഞ്ചാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ കോണ്ഗ്രസിൽ നിന്ന് എൽഡി എഫ് പിടിച്ചെടുത്തു. ഇതോടെ നറുക്കെടുപ്പിലൂടെ ഭരിച്ച പഞ്ചായത്തിൽ എൽഡി എഫിന് കേവല ഭൂരിപക്ഷമായി. എൽഡിഎഫ് സ്ഥാനാർഥി കുഞ്ഞു മറിയാമ്മയാണ്  വിജയി.   യുഡിഎഫ് സ്ഥാനാർത്ഥി സാറാമ്മ യെയാണ്‌ പരാജയപ്പെടുത്തിയത്‌. 
 
യുഡിഎഫ് അംഗം  വിദേശത്ത് ജോലിക്ക് പോയതാണ് ഒഴിവുവരാൻ കാരണം.

പത്തനംതിട്ട ജില്ലയില്‍  കോന്നി പഞ്ചായത്തിലെ 18ാം വാര്‍ഡിൽ  അര്‍ച്ചന ബാലന്‍ (യുഡിഎഫ്) വിജയിച്ചു. എൽഡിഎഫിലെ പി ഗീതയെയാണ്‌ പരാജയപ്പെടുത്തിയത്‌. യുഡിഎഫ് അംഗത്തിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top