26 April Friday

രാഹുൽഗാന്ധിയുടെ ഓഫീസ്‌ ആക്രമണം: അന്വേഷണത്തിന്‌ പ്രത്യേക സംഘം

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

തിരുവനന്തപുരം>  രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു.പൊലീസ് ആസ്ഥാനത്തെ എഡിജിപിയെ ചുമതലപ്പെടുത്തി അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്    മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക്  നിര്‍ദ്ദേശം നല്‍കി.

മാനന്തവാടി ഡിവൈഎസ്പിയാണ് അന്വേഷണ സംഘത്തിന്റെ തലവൻ. എം പി ഓഫിസിൽ നടന്ന അക്രമം, പൊലീസിന് നേരെയുള്ള അക്രമം എന്നിങ്ങനെ രണ്ട് കേസുകളാണ് അന്വേഷിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

സംഭവ സ്ഥലത്ത് ചുമതലയിലുണ്ടായിരുന്ന കല്‍പ്പറ്റ ഡിവൈഎസ്‌പിയെ അന്വേഷണ വിധേയമായി അടിയന്തിരമായി സസ്‌പെന്റ് ചെയ്യാനും  മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കല്‍പ്പറ്റ ഡിവൈഎസ്‌പിയുടെ ചുമതല മറ്റൊരു ഓഫീസര്‍ക്ക് നല്‍കുവാന്‍ സംസ്ഥാന പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി.

കേസിൽ 25 പേരെ കൽപ്പറ്റ പൊലീസ്‌ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്‌. അറസ്‌റ്റിലായ 19 പേർ റിമാൻഡിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top