27 April Saturday

സിവിൽ സർവീസ്‌ ജേതാവ്‌ കിരൺ പി ബാബുവിനെ ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 17, 2022

തിരുവനന്തപുരം> സിവിൽ സർവീസ് നൂറാം റാങ്ക് ജേതാവ് കിരൺ പി ബാബുവിനെ പ്രതിധ്വനി ആദരിച്ചു. സിവിൽ സർവീസിനു നൂറാം റാങ്ക് നേടിയ ഐ ടി ജീവനക്കാരൻ (Oracle, Trivandrum) കിരൺ പി ബാബുവിനു പ്രതിധ്വനിയുടെ ഉപഹാരം സെക്രട്ടറി വിനീത് ചന്ദ്രൻ കൈമാറി. വ്യാഴാഴ്ച ടെക്നോപാർക്ക് പാർക്ക് സെന്ററിലെ മലബാർ ഹാളിലായിരുന്നു ചടങ്ങ്.

ഇന്റർവ്യൂവിനെ കുറിച്ചുള്ള ജീവനക്കാരുടെ ചോദ്യങ്ങൾക്കു കിരൺ മറുപടി പറഞ്ഞു. ഇന്റർവ്യൂനു ഒന്നാം റാങ്ക് കിരണിനാണ്. പ്രതിധ്വനിയുടെ അഭിനന്ദനങ്ങൾ രാജീവ്‌ കൃഷ്ണൻ അറിയിച്ചു.. കിരൺ പഠിച്ച Fortune IAS അക്കാഡമിയുടെ ഡയറക്ടർ  മുനി ദർശൻ സിവിൽ സർവീസ് പരീക്ഷയെ കുറിച്ചുള്ള ഓറിയന്റേഷൻ ക്ലാസ്സെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top