26 April Friday

നാദാപുരത്ത് എസ് ഐയെ കയ്യേറ്റം ചെയ്ത അഞ്ച് പോപ്പുലര്‍ ഫ്രണ്ടുകാര്‍ അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022

നാദാപുരം> നാദാപുരം എസ് ഐ ആര്‍ എന്‍ പ്രശാന്തിനെ കയ്യേറ്റം ചെയ്ത അഞ്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.പേരോട് സ്വദേശികളായ വെല്ലോളി റാഷിദ് (38) ,കോടച്ചം വീട്ടില്‍ ബഷീര്‍ ,പീറ്റയില്‍ റിയാസ്, ചെറിയ തുണ്ടിയില്‍ അഷ്‌കര്‍, തൊടുവയില്‍ അബ്ദുള്‍ ഹക്കീം എന്നിവരെയാണ്നാദാപുരം  പോലീസ് അറസ്റ്റ് ചെയ്തത്.

വെള്ളി രാവിലെ ഹാര്‍ത്താലിന്റെ മറവില്‍ പേരോട് ടൗണില്‍ വാഹനം തടയുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കണ്‍ട്രോള്‍ റൂം സി ഐ രഞ്ജിത്ത് ,ആര്‍ എന്‍ പ്രശാന്ത് എന്നിവര്‍ പോരോട് വെച് അഞ്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ സ്റ്റേഷനിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ എസ് ഐയുടെ യൂണിഫോമിലെ നെയിംബോര്‍ഡ് വലിച്ചു കീറി കൈയ്യേറ്റത്തിന് ശ്രമിക്കുകയായിരുന്നു.

ഔദ്യോഗി കൃത്യനിര്‍വ്വഹണം തസ്സപ്പെടുത്തി എസ് ഐയെ അക്രമിക്കാന്‍ ശ്രമിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top