26 April Friday

മയക്കുമരുന്നുമായി വരണ്ട; ‘ഹീറോ’ മണത്ത്‌ പിടിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022

ലഹരിക്കടത്ത്‌ മണത്തറിയാൻ ജില്ലാ അതിർത്തി ചെക്‌പോസ്‌റ്റായ കൂട്ടുപുഴയിൽ പൊലീസ്‌ നായ ‘ഹീറോ’യെ 
ഉപയോഗിച്ചുള്ള വാഹനപരിശോധന

ഇരിട്ടി>ലഹരിക്കടത്ത്‌ മണത്തറിഞ്ഞ്‌ പിടികൂടാൻ ചെക്‌പോസ്‌റ്റിൽ പരിശീലനം സിദ്ധിച്ച പൊലീസ്‌ നായ ‘ഹീറോ’യെത്തി. തലശേരി–- ബംഗളൂരു പാതയിലെ അതിർത്തി ചെക്‌പോസ്‌റ്റിലാണ്‌ ‘ഹീറോ’യുടെ പരിശോധന.  എംഡിഎംഎ അടക്കമുള്ള ലഹരി ഉൽപ്പന്നങ്ങൾ പലതരം വാഹനങ്ങളിലെത്തിക്കുന്നത്‌ തടയാൻ ശക്തമായ ശ്രമത്തിലാണ്‌ പൊലീസ്‌. സംസ്ഥാന പൊലീസ്‌ ആവിഷ്‌കരിച്ച ലഹരിവിരുദ്ധ പോരാട്ടമായ ‘യോദ്ധാവ്‌’ പദ്ധതി ഭാഗമായാണ്‌ ഹീറോയെത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top