27 April Saturday

മിനുട്‌സ്‌ ചോർത്തി; പി എം എ സലാമിനെതിരെ ആരോപണവുമായി എംഎസ്‌എഫ്‌ തിരുത്തൽ വിഭാഗം

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022

കോഴിക്കോട്‌ > മുസ്ലിംലീഗ് യോഗത്തിലെ മിനുട്സ് വരെ ചോർത്തുന്ന തരംതാണ പ്രവൃത്തിയാണ്‌ ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാം നടത്തിയതെന്ന്‌ എംഎസ്‌എഫിലെ തിരുത്തൽ വിഭാഗം. ഹരിത വിവാദത്തിൽ, മുതിർന്ന നേതാവ്‌ ഇ ടി മുഹമ്മദ്‌ ബഷീറിന്റെ ഫോൺ സംഭാഷണം പുറത്തുവന്നതോടെ തങ്ങൾ ഉന്നയിച്ച കാര്യങ്ങൾ സത്യമാണെന്ന് തെളിഞ്ഞുവെന്നും ഇവർ അവകാശപ്പെട്ടു.

പി എം എ സലാം  ജനറൽ സെക്രട്ടറിയായശേഷമാണ് പാർടി കാര്യങ്ങൾ ചോരാൻ തുടങ്ങിയതെന്നും എംഎസ്‌എഫ്‌ മുൻ നേതാക്കളായ ലത്തീഫ് തുറയൂർ, പി പി ഷൈജൽ, ഫവാസ് എന്നിവർ മാധ്യമങ്ങളോട്‌ പറഞ്ഞു.ഹരിത വിഷയത്തിൽ ലീഗ് നേതൃത്വത്തെ വെട്ടിലാക്കുന്ന വിവരങ്ങളടങ്ങുന്ന  ഇ ടിയുടെ ഫോൺ സംഭാഷണം  കഴിഞ്ഞ ദിവസമാണ്‌ പുറത്തുവന്നത്.  വിഷയം സങ്കീർണമാക്കിയതും എംഎസ്എഫിൽ പ്രശ്‌ന‌‌ങ്ങൾ സൃഷ്‌ടിച്ചതും സംസ്ഥാന പ്രസിഡന്റ് പി കെ നവാസാണെന്ന്‌ സംഭാഷണത്തിലുണ്ട്‌.

ഇതോടെ ഉന്നയിച്ച കാര്യങ്ങൾ ശരിയാണെന്ന് തെളിഞ്ഞുവെന്ന് എംഎസ്എഫ് തിരുത്തൽ നേതാക്കൾ പറഞ്ഞു ഇ ടി മുഹമ്മദ്‌ ബഷീറിന്റെ ഫോൺ സംഭാഷണം വർഷങ്ങൾക്കുമുമ്പുള്ളതാണെന്ന് പറഞ്ഞ് സലാം പ്രവർത്തകരെ വീണ്ടും വഞ്ചിക്കുകയാണെന്നും ലീഗിൽ തിരുത്തൽ ശക്തികളായി സജീവമായി മുന്നോട്ടുപോകുമെന്നും ഇവർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top