26 April Friday

പ്ലസ് വൺ പ്രവേശനം: കമ്യൂണിറ്റി സർട്ടിഫിക്കറ്റിന് പകരം എസ്എസ്എൽസി മതി

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

തിരുവനന്തപുരം> പ്ലസ് വൺ പ്രവേശനത്തിന്‌ കമ്യൂണിറ്റി സർട്ടിഫിക്കറ്റിനു പകരം എസ്എസ്എൽസി സർട്ടിഫിക്കറ്റ്‌ ഹാജരാക്കിയാൽ മതിയെന്ന്‌ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനത്ത് മഴക്കെടുതിയിൽ വില്ലേജ് ഓഫീസർമാരടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടിയതും അപേക്ഷകരുടെ ബുദ്ധിമുട്ടും പരിഗണിച്ചാണിത്‌. സിബിഎസ്ഇ സ്ട്രീമിൽ ഉള്ളവർ സ്വയം സാക്ഷ്യപ്പെടുത്തി ഗസറ്റഡ് ഓഫീസറുടെ അറ്റസ്റ്റേഷനോടുകൂടി നൽകണം. വിടുതൽ സർട്ടിഫിക്കറ്റും ഹാജരാക്കാം. പിന്നീട് കമ്യൂണിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top