27 April Saturday

വ്യാജവാര്‍ത്തകളിലൂടെ വര്‍ഗീയ കലാപത്തിന്‌ ശ്രമം; മതസൗഹാര്‍ദ്ദം സർക്കാർ ഉറപ്പുവരുത്തും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Oct 4, 2021

തിരുവനന്തപുരം > വ്യാജവാര്‍ത്തകള്‍ നല്‍കി വര്‍ഗീയ കലാപം സൃഷ്‌ടിക്കാന്‍ ശ്രമം നടക്കുന്നുവെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ശ്രമിക്കുകയാണ്‌. വിവിധ സംഭവങ്ങളിൽ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.

വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള സ്‌പര്‍ധ വളര്‍ന്നു വരുന്നു എന്ന മാധ്യമ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പൊതുവില്‍ സംസ്ഥാനത്ത് സൗഹൃദപരമായ അന്തരീക്ഷമാണെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

മതസൗഹാര്‍ദ്ദം ഉറപ്പു വരുത്താനുള്ള എല്ലാ നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്‌. വാട്‌സ്ആപ്പ് ഹര്‍ത്താലും, വര്‍ഗീയ പ്രചരണവും നടത്തി സംഘര്‍ഷം സൃഷ്‌ടിക്കാന്‍ നീക്കം നടക്കുന്നുണ്ട്‌. ഇത്തരം നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top