26 April Friday

കേരളത്തിൽ 13 തവണ ഇന്ധന നികുതി കൂട്ടിയത് യുഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023

തിരുവനന്തപുരം
സംസ്ഥാനത്ത്‌ 13 തവണ ഇന്ധന നികുതി ചുമത്തി ജനങ്ങൾക്കുമേൽ അമിതഭാരം ചുമത്തിയത്‌ യുഡിഎഫ്‌ സർക്കാർ. ഇക്കാര്യം മറച്ചുപിടിച്ചാണ്‌ ഇവർ ബജറ്റിനെതിരെ വാളെടുക്കുന്നത്. 2011ൽ 26.64 ശതമാനമായിരുന്നു നികുതി. 2015ൽ ഉമ്മൻചാണ്ടി സർക്കാർ ഇത്‌ 31.8 ശതമാനമാക്കി. ഡീസലിന് 22.6ൽ നിന്ന്‌ -24.52 ആയും ഉയർത്തി. 2016ൽ അധികാരത്തിലെത്തിയ പിണറായി സർക്കാർ നികുതി നിരക്ക്‌ 22.76 ശതമാനമായി കുറച്ച്‌ 2011ലെ നികുതി നിരക്കിനു സമാനമാക്കി.

അഞ്ചു വർഷവും പിന്നീട്‌ നികുതി കൂട്ടിയില്ല. കേന്ദ്ര സർക്കാരും എണ്ണക്കമ്പനികളും ഇന്ധന വില വർധിപ്പിച്ചപ്പോഴും നികുതി നിരക്ക്‌ വർധിപ്പിച്ചില്ല. ഇക്കാര്യം മറച്ചുവച്ചാണ്‌ സെസ്‌ ഏർപ്പെടുത്താനുള്ള നിർദേശത്തിനെതിരെ യുഡിഎഫ്‌ രംഗത്തുവരുന്നത്. ഉമ്മൻചാണ്ടി ആദ്യം മുഖ്യമന്ത്രിയായപ്പോഴും 22.42 ശതമാനമായിരുന്ന നികുതി 24.69 ശതമാനമാക്കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top