26 April Friday

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ്: മാറ്റിവച്ച തപാൽ വോട്ടുകൾ ഹൈക്കോടതി സൂക്ഷിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 17, 2023

കൊച്ചി> പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പിലെ മാറ്റിവച്ച തപാൽവോട്ടുകൾ ഹൈക്കോടതി രജിസ്‌ട്രി സൂക്ഷിക്കും. കേസിൽ തെരഞ്ഞെടുപ്പ്‌ കമ്മീഷനെ കക്ഷി ചേർക്കാനും കോടതി നിർദേശിച്ചു. എണ്ണാതിരുന്ന 348 പ്രത്യേക തപാൽ വോട്ടുകൾ അസാധുവാക്കിയതിനെതിരെ  പെരിന്തൽമണ്ണ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി കെപിഎം മുസ്‌തഫ നൽകിയ ഹർജിയിലാണ്‌ ജസ്‌റ്റിസ്‌ ബദറുദ്ദീന്റെ ഉത്തരവ്‌. ബാലറ്റ്‌ പേപ്പർ കാണാതായതുസംബന്ധിച്ച പെരിന്തൽമണ്ണ സബ്‌കലക്ടർ റിപ്പോർട്ട്‌ സമർപ്പിച്ചു.

പെരിന്തൽമണ്ണ ബ്ലോക്ക്‌ പഞ്ചായത്ത്‌ തെരഞ്ഞൈടുപ്പ്‌ സാമഗ്രികളും നിയമസഭാ തെരഞ്ഞൈടുപ്പ്‌ സാമഗ്രികളും അടങ്ങിയ പെട്ടികൾ പെരിന്തൽമണ്ണ സബ്‌ ട്രഷറിയിലെ സ്‌ട്രോങ്‌ റൂമിലാണ്‌ സൂക്ഷിച്ചിരുന്നത്‌. ബ്ലോക്ക്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന്റെ വരണാധികാരി പെരിന്തൽമണ്ണ സഹകരണ അസി. രജിസ്‌ട്രാർ ആയിരുന്നു. അതിനാൽ തെരഞ്ഞെടുപ്പു സാമഗ്രികൾ അടങ്ങിയ പെട്ടികൾ മലപ്പുറം ജെആർ ഓഫീസിലേക്ക്‌ മാറ്റിയപ്പോൾ നിയസമഭാ തെരഞ്ഞെടുപ്പിന്റെ ഒന്നും ഉൾപ്പെട്ടു എന്നാണ്‌ പ്രാഥമിക നിഗമനം. കഴിഞ്ഞദിവസം പെരിന്തൽമണ്ണ സബ്‌ കലക്ടർ ശ്രീധന്യ സുരേഷിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ ഇത്‌ കണ്ടെത്തിയിരുന്നു. തിങ്കളാഴ്‌ച രാത്രിയിൽ പെരിന്തൽമണ്ണ സബ്‌ കലക്ടർ ഓഫീസിൽ സൂക്ഷിച്ച പെട്ടി ചൊവ്വാഴ്‌ച  ഉച്ചയോടെ ഹൈക്കോടതിയിൽ എത്തിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top