27 April Saturday

വരുന്നു പട്ടയം മിഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം
സംസ്ഥാനത്ത്‌ അർഹരായ എല്ലാവർക്കും പട്ടയം ലഭ്യമാക്കാൻ പട്ടയം മിഷൻ നടപ്പാക്കും. ഈ സർക്കാരിന്റെ ആദ്യവർഷം 54,535 കുടുംബം ഭൂവുടമകളായി. ഭൂമിയുടെ നിയമപ്രകാരമുള്ള കൈവശക്കാർക്ക് പൂർണ ഉടമസ്ഥാവകാശം ലഭ്യമാക്കാൻ ലാൻഡ്‌ സെറ്റിൽമെന്റ് നിയമം നിർമിക്കും. നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കുമ്പോൾ ഡിജിറ്റൽ സർവേയിലൂടെ ലഭിക്കുന്ന ആധികാരിക സർവേ രേഖകൾ പരിഗണിക്കും.

വിവിധ പദ്ധതികളിലൂടെ പുനരധിവസിപ്പിച്ച ഭവനരഹിതർക്ക് ഉടമസ്ഥാവകാശവും ഭൂമിയുടെ അവകാശവും നൽകാൻ സമഗ്ര പദ്ധതി. താലൂക്ക് ലാൻഡ്‌ ബോർഡുകളെ നാല് മേഖലയായി തിരിച്ച്  ഓരോ ബോർഡിന്റെയും ചുമതല ഡെപ്യൂട്ടി കലക്ടറെ ഏൽപ്പിക്കും. ആധാർ അധിഷ്ഠിത യുണിക് തണ്ടപ്പേർ സംവിധാനം നടപ്പാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതോടെ എല്ലാ തണ്ടപ്പേരുകളും യുണിക് തണ്ടപ്പേർ സംവിധാനത്തിന് കീഴിൽ വരും.
എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ടാക്കും.  റവന്യു ഇ- സാക്ഷരതാ പദ്ധതി ആരംഭിക്കും. അനധികൃത നിലം നികത്തലും മണൽ ഖനനവും ഭൂമികൈയേറ്റവും സംബന്ധിച്ച പരാതികൾ ഫോട്ടോയും ജിയോ-ടാഗിങ്ങും സഹിതം അറിയിക്കാൻ മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കും. റവന്യു ഓഫീസുകളെ സുതാര്യമായ സേവന കേന്ദ്രങ്ങളാക്കി മാറ്റാനുള്ള പൈലറ്റ് പദ്ധതി ഈവർഷം 15 വില്ലേജിൽ ആരംഭിക്കും. സാമൂഹ്യ സന്നദ്ധസേനയുടെ കീഴിൽ 3.5 ലക്ഷം സന്നദ്ധസേവകർ രജിസ്റ്റർ ചെയ്‌തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top