09 May Thursday

പരുമല പെരുന്നാൾ; ഒരുക്കങ്ങൾ സമയബന്ധിതമായി 
പൂർത്തിയാക്കും

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023
പത്തനംതിട്ട > പരുമല പെരുന്നാൾ ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നു  കലക്ടർ എ ഷിബു പറഞ്ഞു. പെരുന്നാളുമായി ബന്ധപ്പെട്ട് സർക്കാർ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ വിലയിരുത്താൻ പരുമലയിൽ ചേർന്ന യോഗത്തിൽ സംപരുമല പെരുന്നാൾ ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നു  കലക്‌ടർ എ ഷിബു പരുമല പെരുന്നാൾ ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നു കലക്‌ടർ എ ഷിബു പരുമല പെരുന്നാൾ ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നു കലക്‌ടർ എ ഷിബു സാരിക്കുകയായിരുന്നു അദ്ദേഹം.
 
വകുപ്പുകളെ ഏല്പിച്ച പ്രവൃത്തികൾ ഏകോപനത്തോടെ പൂർത്തിയാക്കണം. അനധികൃതകച്ചവടം തടയാന്‍  സബ് കമ്മിറ്റി രൂപീകരിച്ചു. തിരുവല്ല തഹസിൽദാർ,  കടപ്ര, മാന്നാർ  പഞ്ചായത്ത് സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ,  പൊലീസ് ഉദ്യോഗസ്ഥർ, പൊതുമരാമത്ത് നിരത്ത് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ അംഗങ്ങളായ കമ്മിറ്റിയാണ് രൂപീകരിച്ചത്.
 
പെരുനാൾ ദിവസങ്ങളിൽ രാത്രിസർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ പ്രത്യേക പെർമിറ്റ്  എടുക്കണമെന്ന് ആർടിഒ പറഞ്ഞു. പെരുനാളിന് തിരുവല്ല ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾക്ക് സാങ്കേതിക പ്രശ്‌നം ഉണ്ടായാൽ പരിഹരിക്കാന്‍  ജോയിന്റ് ആർടിഒയുടെ നേതൃത്വത്തിൽ ബ്രേക്ക് ഡൗൺ സർവീസ് പ്രവർത്തിക്കും.
 
വനിതാ  പൊലീസ് ഉൾപ്പെടെ 350 പൊലീസുകാരെ ഡ്യൂട്ടിക്കു നിയോഗിക്കും.പരുമലയിൽ ഭക്ഷണസാധനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന് മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബ് പ്രവർത്തിക്കും. അഗ്നിരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ തിരുവല്ല, മാവേലിക്കര, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ  യൂണിറ്റ് സജ്ജമാക്കി.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top