27 April Saturday

പ്രവാസി സംഘം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കവെ കുഴഞ്ഞുവീണ പി മോഹനന്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022

തിരുവനന്തപുരം> പ്രവാസി സംഘം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ കുഴഞ്ഞുവീണ പി മോഹനന്‍ മരിച്ചു.മെയ് 12ന് നെയ്യാറ്റിന്‍കരയില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ പൊതു ചര്‍ച്ചയില്‍ സംസാരിക്കവെയാണ് മോഹന്‍ എന്ന ബാബു കുഴഞ്ഞുവീണത്.

ഉടനടി മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു.സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍
ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആശുപത്രിയില്‍ എത്തി.രാത്രി ആറു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


  വെന്റിലേറ്ററിലായിരുന്ന മോഹനന്‍ തിങ്കളാഴ്ച കണ്ണ് തുറന്നിരുന്നു.മകന്‍ ഐസിയുവില്‍ എത്തിയപ്പോഴായിരുന്നു ഇത്. എന്നാല്‍ ചൊവ്വാഴ്ച പുലര്‍ച്ചയോടെ  മരിക്കുകയായിരുന്നു.  മരണത്തില്‍ കേരള പ്രവാസി സംഘം പ്രസിഡന്റ് കെ വി അബ്ദുള്‍ ഖാദര്‍ അനുശോചനം അറിയിച്ചു.അവസാനത്തെ വാക്കുകളായിരുന്നു അദ്ദേഹം സംസാരിച്ചതെന്ന് അറിഞ്ഞിരുന്നില്ലെന്നും കെ വി അബ്ദുള്‍ ഖാദര്‍ പറഞ്ഞു

കേരള പ്രവാസി സംഘം നേമം ഏരിയാ  സെക്രട്ടറിയും സിപിഐഎം പാപ്പനംകോട് ലോക്കല്‍ കമ്മറ്റി അംഗവുമായിരുന്നു.
നിരപ്പില്‍ ബ്രാഞ്ച് സെക്രട്ടറിയുമാണ്. ഓമനയാണ് ഭാര്യ.സബിത ,മിഥുന്‍ എന്നിവര്‍ മക്കളാണ്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top