26 April Friday
ഇൻസ്റ്റിറ്റ്യൂട്ട്‌ 
ഓഫ്‌ ഓർഗൻ 
ട്രാൻസ്‌പ്ലാന്റേഷൻ എന്ന പേരിലാണ്‌ പദ്ധതി

500 കോടി രൂപ ചെലവിൽ അവയവമാറ്റത്തിന് കോഴിക്കോട്ട് 
സൂപ്പർ സ്പെഷ്യാലിറ്റി
 ആശുപത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 26, 2022

തിരുവനന്തപുരം
അവയവമാറ്റ ശസ്‌ത്രക്രിയക്കായി സംസ്ഥാന സർക്കാർ നേതൃത്വത്തിൽ 500 കോടി രൂപ ചെലവിൽ  കോഴിക്കോട്ട്‌ സൂപ്പർ സ്‌പെഷ്യലിറ്റി ആശുപത്രി സ്ഥാപിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്‌ തീരുമാനം. ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഓർഗൻ ട്രാൻസ്‌പ്ലാന്റേഷൻ എന്ന പേരിലാണ്‌ പദ്ധതി.

കോഴിക്കോട്ടെ കുഷ്‌ഠരോഗാശുപത്രി വളപ്പിലെ 20 ഏക്കറിലാണ്‌ ആശുപത്രി സ്ഥാപിക്കുക. മുഴുവൻ അവയവമാറ്റ ശസ്‌ത്രക്രിയയും നടത്താൻ കഴിയുംവിധത്തിലായിരിക്കും സജ്ജീകരണം. മുഖ്യമന്ത്രിയാണ്‌ ആശുപത്രിയുടെ ഭരണ സമിതി ചെയർമാൻ. ആരോഗ്യമന്ത്രി വൈസ്‌ ചെയർമാനായിരിക്കും. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ നടക്കുന്ന അവയവമാറ്റ ശസ്‌ത്രക്രിയക്ക്‌ ഇവിടെനിന്നുള്ള ഡോക്ടർമാരുടെ മാർഗനിർദേശങ്ങൾ ലഭിക്കും. പോണ്ടിച്ചേരി ജിപ്‌മെറിലെ പ്രൊഫസറായ മലപ്പുറം സ്വദേശി ഡോ. ബിജു പൊറ്റെക്കാട്ടാണ്‌ പദ്ധതി ഏകോപനച്ചുമതല നിർവഹിക്കുന്ന സ്‌പെഷ്യൽ ഓഫീസർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top