27 April Saturday

പരാതിക്കാരനേയും മകളേയും അധിക്ഷേപിച്ച എഎസ്ഐയെ സസ്പെന്‍ഡ്‌ ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Saturday Nov 28, 2020

തിരുവനന്തപുരം > പരാതിക്കാരനേയും മകളേയും അധിക്ഷേപിച്ച സംഭവത്തില്‍ നെയ്യാര്‍ഡാം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഗോപകുമാറിനെ അടിയന്തരമായി സര്‍വ്വീസില്‍ നിന്ന്  സസ്പെന്‍ഡ് ചെയ്യാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രമസമാധാന വിഭാഗം എ.ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കി.

കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട പരാതി നൽകാനെത്തിയ സുദേവനോടാണ് നെയ്യാ‌ർ ഡാം ഗ്രേഡ് എസ്ഐ ഗോപകുമാർ മോശമായി പെരുമാറിയത്. പരാതി നോക്കാൻ മനസില്ലായെന്നും  ഞങ്ങൾ അനാവശ്യം പറയുമെന്നും  ഭീഷണിപെടുത്തുന്ന വീഡിയോ പുറത്തുവന്നതോടെയാണ്‌ നടപടി.

ഞായറാഴ്ചയാണ് സുദേവൻ ആദ്യം പരാതി നൽകിയത്. അന്ന് പൊലീസ് വിവരങ്ങൾ തേടി. എന്നാൽ കേസിൽ തുടർനടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പിറ്റേന്ന് വീണ്ടും സുദേവൻ സ്റ്റേഷനിലെത്തിയത്. അപ്പോഴാണ്‌ ഗോപകുമാർ അപമര്യാദയായി പെരുമാറിയത്‌.

"പരാതി കേൾക്കാൻ ഞങ്ങൾക്ക് സൗകര്യമില്ല. നിന്റെ അച്ഛൻ മദ്യപിച്ചിട്ടുണ്ട്. നിന്റെ അച്ഛൻ വരുമ്പോൾ ഊതിക്കാൻ ഞാൻ സാധനവും കൊണ്ട് ഇരിക്കാം. പൊലീസ് സ്റ്റേഷൻ ഇങ്ങനെ തന്നെയാണ്. പരാതി നോക്കാൻ മനസില്ല. ഞങ്ങൾ അനാവശ്യം പറയും. നീ വേറെ പോലീസ് സ്റ്റേഷനിൽ പോടെയ്. ഭീഷണിപ്പെടുത്തും. അടിക്കാൻ വരും. ഇങ്ങനെയേ പറ്റൂ" - എന്നാണ്‌ ഭീഷണിപെടുത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top